BollywoodGeneralLatest NewsNEWSSocial Media

ബോളിവുഡിൽ ആശങ്ക നിറച്ച് കോവിഡ് ; വിക്കി കൗശാലിനും ഭൂമി പട്‌നേക്കറിനും പോസിറ്റീവ്

കോവിഡിനെ ഗൗരവത്തോടെ എടുക്കണമെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും ഭൂമി

അക്ഷയ് കുമാറിനും ആലിയ ഭട്ടിനും പിന്നാലെ നടന്‍ വിക്കി കൗശാലിനും നടി ഭൂമി പട്‌നേക്കറിനും കോവിഡ് സ്ഥിരീകരിച്ചു. താരങ്ങള്‍ തന്നെയാണ് കോവിഡ് ബാധിതരായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഭൂമിയാണ് തനിക്ക്കോ വിഡ് സ്ഥിരീകരിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചെറിയ രോഗലക്ഷണങ്ങളുണ്ടെങ്കിലും മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഭൂമി വ്യക്തമാക്കി. വീട്ടില്‍ ക്വാറന്റൈനിൽ ആണെന്നും കോവിഡ് ബുദ്ധിമുട്ടുകളെ മറികടക്കാന്‍ ആവി പിടിക്കുന്നുണ്ടെന്നും വൈറ്റമിന്‍ സിയും നല്ല ഭക്ഷണവും കഴിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.

കോവിഡിനെ ഗൗരവത്തോടെ എടുക്കണമെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടാണ് തനിക്ക് രോഗം സ്ഥിരീകരിച്ചതെന്നും ഭൂമി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button