CinemaFilm ArticlesGeneralKollywoodNationalNEWS

കാൽനടയായി വിക്രം വോട്ട് രേഖപ്പെടുത്തി

തമിഴ്താരം വിക്രം വോട്ട് രേഖപ്പെടുത്തി. വീടിനടുത്തുള്ള പോളിംഗ് ബൂത്തിലേക്ക് നടന്നാണ് താരം എത്തിയത്. നേരത്തെ വിജയ് സൈക്കിളിൽ പോളിംഗ് ബൂത്തിലെത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലയിൽ പ്രതിക്ഷേധിച്ചാണ് താരങ്ങൾ ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് വിലയിരുത്തൽ.

മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ രാവിലെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. എൽദാംസ് റോഡിലെ കോർപ്പറേഷൻ സ്കൂളിലാണ് കമൽ ഹാസൻ വോട്ട് രേഖപ്പെടുത്തിയത്. കൂടാതെ നടിമാരായ ശ്രുതി ഹാസനും അക്ഷര ഹാസനും വോട്ട് രേഖപ്പെടുത്തി. രജനികാന്തും, അജിത്തും, ശാലിനിയും വോട്ട് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button