CinemaLatest NewsMollywoodNEWS

ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി ബിജു മേനോനും സംയുക്തയും

നടി ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ താരങ്ങളായി മലയാളത്തിന്റെ പ്രിയ നടൻ ബിജു മേനോനും ഭാര്യ സംയുക്ത വർമ്മയും. സംയുക്തയുടെ ബന്ധു കൂടിയായ നടി ഉർമിള ഉണ്ണിയുടെ മകളാണ് ഉത്തര. ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിതേഷാണ് ഉത്തരയുടെ വരൻ കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

2020 ഏപ്രിൽ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കുന്നുവെന്ന് ഉത്തര സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button