GeneralIndian CinemaLatest NewsMollywoodNEWS

‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’; മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മത്സരവിഭാഗത്തിൽ

ഡോൺ പാലാത്തറ സംവിധാനം ചെയ്ത “സന്തോഷത്തിന്റെ ഒന്നാം രഹസ്യം” നൽപ്പത്തിമൂന്നാം മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. മത്സരവിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് ചിത്രങ്ങളിൽ ഒരേയൊരു ഇന്ത്യൻ ചിത്രമാണുള്ളത്. 85 മിനിട്ടുള്ള ഒറ്റ ഷോട്ടിൽ, ഒരു കാറിനുള്ളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

റിമ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നീരജ രാജേന്ദ്രനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഡോൺ പാലത്തറ എഴുതി സംവിധാനം ചെയ്ത ‘1956 മധ്യതിരുവിതാംകൂർ’ എന്ന സിനിമ കഴിഞ്ഞ വർഷം മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

ഏപ്രിൽ 22 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് ഫെസ്റ്റിവൽ. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ
ചിത്രത്തിന്റെ ഇന്റർനാഷണൽ പ്രിമിയർ ആണ് മോസ്‌കോയിൽ നടക്കുന്നത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം ഇതിനു മുൻപ് IFFK യിൽ മലയാളം സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button