CinemaIndian CinemaMollywoodMovie ReviewsNow Showing

ദിലീഷ് പോത്തന്റെ മാസ്റ്റർ പീസ്; ‘ജോജി’ പ്രേക്ഷക പ്രതികരണം

ഫഹദ് ഫാസിലിന് നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ ചിത്രത്തിന് മികച്ച പ്രതികരണം. ചിത്രം രാത്രി 12 മണിക്കാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ദിലീഷ് പോത്തന്റെ മറ്റൊരു മാസ്റ്റർ പീസ്, ഫഹദ് തകർത്തു, ബാബു രാജ് എന്ന നടന്റെ തിരിച്ചു വരവ് എന്നിങ്ങനെയാണ് ചിത്രത്തിന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങൾ. ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ കോമ്പോ ഒരിക്കൽ കൂടി അവരുടെ മാജിക് സ്‌ക്രീനിലെത്തിക്കുന്ന കാര്യത്തിൽ വിജയിച്ചു എന്നാണ് പ്രേക്ഷകർ ഒന്നടക്കം അഭിപ്രായപ്പെടുന്നത്.

ചിത്രത്തിൽ പുതുമുഖങ്ങളെ ഭംഗിയായി അവതരിപ്പിച്ചതിലൂടെ ദിലീഷ് പോത്തൻ എന്ന സംവിധായകന്റെ മികവ് ഒന്നുകൂടെ വ്യക്തമാവുകയാണ് ചെയ്തത്. അഭിനയമികവിനൊപ്പം ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജോജിയെ മികവുറ്റതാക്കി. അതേസമയം തിയേറ്റർ എക്സ്പീരിയൻസ് നഷ്‌ടമായ സിനിമയെന്നും ചില പ്രതികരണങ്ങളുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടാണ് ജോജി.

shortlink

Related Articles

Post Your Comments


Back to top button