CinemaFilm ArticlesKeralaNEWS

ദുൽഖറുമായുള്ള വികാരഭരിത നിമിഷങ്ങൾ പങ്കുവെച്ച് സണ്ണി വെയ്ൻ

ദുൽഖർ സൽമാനായുമായുള്ള വികാരഭരിത നിമിഷങ്ങൾ പങ്കുവെച്ച് സണ്ണി വെയ്ൻ. മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയെടുത്ത ചിത്രങ്ങളാണ് സണ്ണി വെയ്ൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ദുൽഖർ സൽമാനായുമായുള്ള ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒരു കുറിപ്പും താരം പങ്കുവെച്ചിരുന്നു.

‘എന്റെ ഉയർച്ചകളിലും താഴ്ചകളിലും കൂടെ നിന്നതിന്, എന്നെ എപ്പോഴും കൈ പിടിച്ചു കൂടെ നിർത്തിയതിന്, സ്നേഹം മാത്രം ആശാനേ..’ സണ്ണി വെയ്ൻ കുറിച്ചു. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് ദുൽഖർ സൽമാനും സണ്ണി വെയ്നും.

 

shortlink

Related Articles

Post Your Comments


Back to top button