BollywoodGeneralLatest NewsNEWSSocial Media

സിനിമ ഉപേക്ഷിക്കുന്നു ; ദൈവത്തിലേക്ക് തിരിച്ചു പോകുന്നതായി ഷകീബ് ഖാൻ

ഇത്രയും കാലം തന്റെ ജീവിതം ഇസ്ലാമിന്റെ നിയമങ്ങള്‍ക്ക് എതിരെയായിരുന്നുവെന്ന് ഷകീബ് ഖാന്‍

സിനിമയും മോഡലിങ്ങും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസ് റവലൂഷനിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാൻ. ഇത്രയും കാലം തന്റെ ജീവിതം ഇസ്ലാമിന്റെ നിയമങ്ങള്‍ക്ക് എതിരെയായിരുന്നുവെന്നും ദൈവത്തിലേക്ക്‌ തിരിച്ചുപോകുന്നുവെന്നും ഷകീബ് ഖാന്‍ കുറിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

https://www.instagram.com/p/CNO5kOXjN4M/?utm_source=ig_web_copy_link

‘ ഷോബിസ് ഉപേക്ഷിക്കുകയാണ്. ഇനി മോഡലിങ്ങിലും സിനിമകളിലും അഭിനയിക്കാനില്ല. ഒരുപാട് നല്ല പ്രോജക്ടുൾ മുമ്പിലുണ്ട്. മോഡലിങ് മോഹവുമായി മുംബൈയിൽ എത്തിയ ഞാൻ വളരെ പെട്ടന്ന് തന്നെ പ്രശസ്തനായി. ഒരുപാട് ആരാധകരുമുണ്ട്. എന്നാൽ മരണാനന്തര ജീവിതത്തിന് വേണ്ടി ഞാൻ ഒന്നും ചെയ്തില്ല. ഇനിയുള്ള ജീവിതം അതിന് വേണ്ടിയായിരിക്കും’ – ഷകീബ് ഖാൻ കുറിച്ചു.

shortlink

Post Your Comments


Back to top button