CinemaGeneralLatest NewsMollywoodNEWS

വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും അവഹേളിക്കുന്നു ; വിവാദ യൂട്യൂബറുടെ ‘ആന്റി ഇന്ത്യൻ’ സിനിമയ്ക്ക് വിലക്ക്

സിനിമ പ്രദര്‍ശിപ്പിക്കാനാകില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്

വിവാദ യൂട്യൂബര്‍ ബ്ലൂ സട്ടൈ മാരന്റെ ആദ്യമായി സംവിധാനം ചെയ്ത ‘ആന്റി ഇന്ത്യന്റെ’ പ്രദർശനത്തിന് വിലക്കേർപ്പെടുത്തി സെൻസർ ബോർഡ്. സിനിമ പൂര്‍ണമായും വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും അവഹേളിക്കുന്നതാണെന്നും അതിനാല്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്.

എന്നാൽ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് ബ്ലൂ സട്ടൈ മാരൻ. സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം നിരാശാജനകമാണെന്ന് മാരന്‍ പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന് വേണമെങ്കില്‍ സിനിമയിലെ ഏതെങ്കിലും രംഗം ഒഴിവാക്കാമായിരുന്നു അല്ലെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാമായിരുന്നു. എ സര്‍ട്ടിഫിക്കറ്റോ യു സര്‍ട്ടിഫിക്കറ്റോ നല്‍കാം. എന്നാല്‍, സിനിമ നിരോധിക്കാനാകുമോ എന്ന് മാറാൻ പറയുന്നു. താൻ ഈ സിനിമയിലൂടെ വളരെ ഗൗരവകരമായ വിഷയമാണ് അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും ജനങ്ങളുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രമേയമെന്നും ബ്ലൂ സട്ടൈ മാരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button