GeneralLatest NewsMollywoodNEWSSocial Media

മീനയ്‌ക്കൊപ്പം മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’ കാണാനെത്തി എസ്‍തർ

മീന തന്നെയാണ് തിയറ്ററിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്

ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണ തിരക്കിലാണ് നടി മീനയും എസ്തറും. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’ കാണാനെത്തിയിരിക്കുകയാണ് മീനയും എസ്‍തറും. മീന തന്നെയാണ് തിയറ്ററിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

സിനിമാക് കണ്ട മീന ബാലതാരം മോണികയുടെ പ്രകടനം വളരെ മികച്ചതാണ് എന്ന് പറയുന്നു. സിനിമ വളരെ ആസ്വദിച്ചെന്നും മീന പറയുന്നു. ഒരു സ്റ്റാര്‍ വളര്‍ന്നുവരുന്നുണ്ടെന്നും ഗുഡ് ലക്ക് സ്വീറ്റിയെന്നും മീന എഴുതുന്നു. മീന തന്നെ തന്റെ ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു.

https://www.instagram.com/p/CNW0fcJBRSs/?utm_source=ig_web_copy_link

ദൃശ്യം 2 തെലുങ്കില്‍ വെങ്കിടേഷ് തന്നെയാണ് നായകൻ. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button