GeneralLatest NewsMollywoodNEWSSocial Media

എന്നെ ഞാൻ വല്ലാണ്ട് ആരാധിച്ച് പോയ നിമിഷം ; ചിത്രവുമായി നൂറിൻ

സിനിമാ മേഖലയിൽ താരമായി മാറിക്കൊണ്ടിരിക്കുകയാണ് യുവനടി നൂറിന്‍ ഷെരീഫ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പുതിയ സിനിമകൾക്കും മോഡലിങ് വിശേഷങ്ങളോടുമൊപ്പം വ്യക്തിപരമായ സന്തോഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നൂറിൻ പങ്കുവെച്ച ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഫോട്ടോയ്‍ക്ക് നൂറിൻ എഴുതിയ ക്യാപ്ഷനും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

എന്റെ ഫോട്ടോ നോക്കി എന്നെ ഞാൻ വല്ലാണ്ട് ആരാധിച്ച് ഇരുന്നുപോയ നിമിഷം ഫോട്ടോയിലാക്കിയപ്പോള്‍ എന്നാണ് നൂറിൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്. മികച്ച ഫോട്ടോയെന്നുതന്നെ എല്ലാവരും പറയുന്നു.

‘ഒരു അഡാർ ലവ്’ എന്ന സിനിമയിലെ അഭിനയം ഒന്നുകൊണ്ടു മാത്രം ശ്രദ്ധ നേടിയ യുവ നടിയാണ് നൂറിൻ. അടുത്തതായി ഉണ്ണി മുകുന്ദൻ ചിത്രത്തിലും നൂറിൻ നായികയാകാനൊരുങ്ങുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button