GeneralLatest NewsMollywoodNEWSSocial Media

ഒരേ സ്കൂളിൽ പഠിച്ചവർ സംഗീതത്തിലും ഒന്നിച്ചപ്പോൾ ; സന്തോഷം പങ്കുവെച്ച് ജ്യോത്‍സ്‍ന

കൈലാസ് മേനോനൊപ്പമുള്ള ചിത്രമാണ് ജ്യോത്‍സ്‍ന ഷെയർ ചെയ്തിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് ജ്യോത്‍സ്‍ന. സോഷ്യൽ മീഡിയയിൽ സജീവമായ ജ്യോത്‍സ്‍ന ആർക്കും അറിയാത്ത ഒരു രഹസ്യമാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സംഗീത സംവിധായകൻ കൈലാസ് മേനോനൊപ്പമുള്ള ചിത്രമാണ് ജ്യോത്‍സ്‍ന ഷെയർ ചെയ്തിരിക്കുന്നത്.

കൈലാസ് മേനോന്റെ ഒപ്പം പ്രവര്‍ത്തിച്ചതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ജ്യോത്‍സന. എന്റെ മുൻ സ്‍കൂൾ മേറ്റായിരുന്ന സംഗീതജ്ഞനോടൊപ്പം പ്രവർത്തിച്ചതിന്റെ സന്തോഷം. അതിശയകരമായ സംഗീതം നിങ്ങൾ ആവിഷ്‌കരിക്കുന്നതിൽ സന്തോഷമുണ്ട്. ഒപ്പം നിങ്ങൾ ഭവൻസില്‍ നിന്ന് അതേ വ്യക്തിയാണെന്ന് അറിയുന്നതിൽ കൂടുതൽ സന്തോഷമുണ്ടെന്നും ജ്യോത്‍സന പറയുന്നു. തന്റെ ഫോട്ടോയും ജ്യോത്‍സന ഷെയര്‍ ചെയ്‍തിരിക്കുന്നു. ഇനിയും ധാരാളം നല്ല കാര്യങ്ങൾ വരട്ടെയെന്നും ജ്യോത്‍സ്‍ന എഴുതുന്നു.

https://www.instagram.com/p/CNYy1nepk2C/?utm_source=ig_web_copy_link

പ്രണയമണി തൂവലിലെ വളകിലുക്കും കേട്ടെടി എന്ന ഗാനമാണ് ജ്യോത്‍സ്‍ന ആദ്യമായി സിനിമയ്‍ക്ക് പാടിയത്. കറുപ്പിനഴക്, തെമ്മാ തെമ്മാടിക്കാറ്റേ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് ജ്യോത്‍സ്‍ന ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി അടക്കമുള്ള ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ.

shortlink

Related Articles

Post Your Comments


Back to top button