CinemaGeneralLatest NewsNEWSTollywood

പ്രദർശനത്തിനിടെ സിനിമ നിന്നു ; തിയേറ്റർ അടിച്ചുപൊളിച്ച് പവൻ കല്യാണിന്റെ ആരാധകർ, വീഡിയോ

പോസ്റ്ററില്‍ ചോര കൊണ്ട് കൈയൊപ്പ് പതിപ്പിച്ച് ആരാധകർ

ഹൈദരാബാദ്: തെലുങ്ക് നടൻ പവന്‍ കല്യാണിന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രദര്‍ശനം തടസപ്പെട്ടതിനെ തുടർന്ന് തിയേറ്റർ അടിച്ചു തകർത്ത് ആരാധകർ. പവൻ കല്യാണിന്റെ ഏറ്റവും പുതിയ സിനിമയായ വക്കീല്‍ സാബിന്റെ റിലീസിങ് ദിവസമായിരുന്നു ഇന്ന്. ചിത്രം പ്രദര്‍ശിപ്പിച്ച ജൊഗുവംബ ഗഡ്‌വാലിലെ തിയേറ്ററാണ് ഒരുകൂട്ടം ആളുകള്‍ അടിച്ചു തകര്‍ത്തത്.

സിനിമ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് നിന്നതോടെയാണ് ആരാധകർ അക്രമാസക്തരായത്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സിനിമ നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വലിയ ആഘോഷമായിരുന്നു സംഭവസ്ഥലത്ത് നടന്നിരുന്നത്. ആരാധകരിൽ ഒരാൾ പവൻ കല്യാണിന്റെ ചിത്രമുള്ള പോസ്റ്ററിൽ സ്വന്തം കൈവെട്ടി ചോരകൊണ്ട് കൈയൊപ്പ് വരെ ചാര്‍ത്തിയാണ് താരത്തോടുള്ള ആരാധന പ്രകടിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button