CinemaGeneralLatest NewsMollywoodNEWSSocial Media

പ്രണവിനൊപ്പമുള്ള പ്രണയ നിമിഷങ്ങൾ ; ചിത്രങ്ങളുമായി കല്യാണി പ്രിയദർശൻ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടത്. കല്ല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും ഒരുമിച്ചെത്തിയ കണ്ണിലെന്റെ എന്ന് തുടങ്ങുന്ന ഗാനം നിമിഷ നേരംകൊണ്ടാണ് വൈറലായി മാറിയത്.

ഇപ്പോഴിതാ ​ഗാനരം​ഗത്തിനിടെ പകർത്തിയ ചിത്രങ്ങളാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്. അറബിക്കഥകളിലെ രാജകുമാരിയെ അനുസ്മരിപ്പിക്കുന്നതാണ് താരത്തിന്റെ ചിത്രങ്ങൾ. മലയാളത്തിൽ വിനീത് ശ്രീനിവാസനും മറ്റു ഭാഷകളിൽ കാർത്തിക്കുമാണ് ഗാനം ആലപിച്ചത്. ശ്വേത മോഹനും സിയ ഉൾ ഹക്കുമാണ് മറ്റു ഗായകർ.

https://www.instagram.com/p/CNZ37XtMtJD/?utm_source=ig_web_copy_link

നേരത്തെ കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി ഗാനം പുറത്തുവിട്ടിരുന്നു. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. നൂറുകോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. ചിത്രത്തിൽ കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത് മധുവാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവ്വഹിക്കുന്നു. സംഗീതം റോണി റാഫേലും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം രാഹുൽരാജുമാണ് ഒരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകിലും ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button