CinemaGeneralLatest NewsMollywoodNEWS

അനേകം സിനിമകളിൽ കണ്ടു മടുത്ത ഒന്ന്, നല്ല സിനിമ പോട്ടെ ഒരു എന്റർടെയ്നർ പോലുമല്ല ; ജോജിയെ വിമർശിച്ച് സച്ചിദാനന്ദൻ

ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല, ജോജിക്കെതിരെ സച്ചിദാനന്ദൻ

ദിലീഷ് പോത്തൻ ഫഹദിനെ നായകനാക്കി സംവിധാനം ചെയ്ത ജോജി എന്ന സിനിമയ്ക്ക് നേരെ വിമർശനവുമായി കവി സച്ചിദാനന്ദൻ. തന്റെ ഫെയ്സ്ബുക്കിലൂടെയായിരുന്നു സിനിമയ്ക്ക് നേരെ അദ്ദേഹം സിനിമയെ പരിഹാസ രൂപേനെ വിമർശനം ഉയർത്തിയത്.

ദിലീഷ് പോത്തന്റെ കഴിഞ്ഞ രണ്ട് സിനിമകൾ കണ്ടതിനാൽ അൽപ്പം പ്രതീക്ഷയോടെയാണ് ജോജി കണ്ടതെന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ, ഒരു നല്ല സിനിമയോ നല്ല എന്റർടെയ്നറോ പോലുമല്ല ജോജിയെന്ന് സച്ചിദാനന്ദൻ കുറിച്ചു. ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. മാക്ബെത്തിന്റെ പ്രാകൃതമായ ആവിഷ്കകാരം മാത്രമായി ജോജി ചുരുങ്ങിയെന്ന് സച്ചിദാനന്ദൻ പറയുന്നു.

ഈ മാസം ഏഴിനാണ് ആമസോൺ പ്രൈമിലൂടെയാണ് ജോജി റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജോജിയെ അവതരിപ്പിക്കുന്നത്. ബാബുരാജ്, ഉണ്ണിമായ, ഷമ്മി തിലകന്‍, മുണ്ടക്കയം ജോജി, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജി ഒരുക്കിയതെന്ന് ദിലീഷ് പോത്തൻ നേരത്തേ പറഞ്ഞിരുന്നു. ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ “മക്ബൂല്‍ ” പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന്‍ കഴിഞ്ഞില്ല.

ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ്‌ മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.) ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.

https://www.facebook.com/satchidanandan/posts/10159324644253415

shortlink

Related Articles

Post Your Comments


Back to top button