മുംബൈയിൽ 16 കോടി രൂപയുടെ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി സണ്ണി ലിയോൺ

48 ലക്ഷം രൂപയാണ് സണ്ണി സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയത്

മുംബൈയില്‍ ആഡംബര അപ്പാർട്ട്‌മെന്റ് സ്വന്തമാക്കി ബോളിവുഡ് നടി സണ്ണി ലിയോൺ. അന്ധേരിയിലാണ് 16 കോടി രൂപ മുടക്കി താരം പുതിയ വീട് സ്വന്തമാക്കിയത്. നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടടത്തിന്റെ 12ാം നിലയിലാണ് താരത്തിന്റെ ഫ്ലാറ്റ്.

4365 സ്‌ക്വയര്‍ ഫീറ്റിലുള്ള പ്രോപ്പര്‍ട്ടിയുടെ രജിസട്രേഷന്‍ മാര്‍ച്ച് 26നായിരുന്നു. 28ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. 48 ലക്ഷം രൂപയാണ് താരം സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കിയത്. ഏപ്രില്‍ ഒന്നിന് സ്റ്റാപ് ഡ്യൂട്ടി കൂടാനിരിക്കെയാണ് താരം തിടുക്കപ്പെട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

താരത്തിനായി മൂന്ന് മെക്കാനൈസ്ഡ് കാര്‍ പാര്‍ക്കിങ്ങുകളും നിര്‍മാതാക്കളായ ക്രിസ്റ്റല്‍ പ്രൗഡ് ഡെവലപ്പേഴ്‌സ് നല്‍കുന്നുണ്ട്. അതേസമയം മലയാളം സിനിമയിൽ നായികയായി അഭിനയിക്കാനൊരുങ്ങുകയാണ് സണ്ണി ലിയോൺ . ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ഷീറോയിലാണ് താരം കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

Share
Leave a Comment