CinemaIndian CinemaKollywoodLatest NewsNEWS

തമിഴ് ചിത്രം ജെല്ലിക്കെട്ടിൽ അപ്പാനി ശരത് നായകനാവുന്നു

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രത്തിൽ അപ്പാനി ശരത് നായകനാകുന്നു. രാവും പകലും കാളകൾക്ക് ഒപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അപ്പാനി ശരത് അവതരിപ്പിക്കുന്നത്.

ജെല്ലിക്കെട്ട് മത്സരത്തിന്റെ ഒരുക്കങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതിൽ പങ്കെടുക്കുന്നവരുടെ ഹൃദയസ്പർശിയായ ജീവിത മുഹൂർത്തങ്ങളുമാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. തമിഴിലെ പ്രശസ്ത താരങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വളരെ അപ്രതീക്ഷിതമായിട്ടാണ് ഈ സിനിമയിലേക്ക് എത്തിയതെന്നും തന്റെ വളരെ കാലത്തെ സ്വപ്നമായിരുന്നു തമിഴ് സിനിമയെന്നും വിനോദ് ഗുരുവായൂർ പറഞ്ഞു. പഴനി ലെറിക്സ് മൾട്ടിമീഡിയയുടെ ഡയറക്ടർ ഡോക്ടർ ജയറാം ശിവറാം ജെല്ലിക്കെട്ട് പ്രമേയമാക്കി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി എത്തിയപ്പോൾ അത് വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തതെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button