BollywoodGeneralLatest NewsNEWSSocial Media

ബോളിവുഡിലും താരങ്ങളായി നവീനും ജാനകിയും ; ഡാൻസ് വീഡിയോ പങ്കുവെച്ച് നടൻ ആയുഷ്മാൻ ഖുറാന

ആയുഷ്മാൻ ഖുറാന ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലാണ് ഇരുവരുടെയും നൃത്തം പങ്കുവെച്ചത്

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ താരങ്ങളായിക്കൊണ്ടിരിക്കുന്നവരാണ് മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും. ഡ്യൂട്ടിക്കിടയിലെ ഒഴിവ് സമയത്തെ ഇരുവരും കളിച്ച നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരുടെയും നൃത്ത ചുവടുകൾ ബോളിവുഡിലും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. നടൻ ആയുഷ്മാൻ ഖുറാനയാണ് ഇരുവരുടെയും ഡാൻസ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ചത്.

‘നമ്മുടെ ഡോക്ടര്‍മാര്‍’ എന്ന് കുറിച്ചുകൊണ്ടാണ് ഇന്ത്യാകള്‍ച്ചറല്‍ ഹബ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പങ്കുവെച്ച ഈ വീഡിയോ താരം തന്റെ അക്കൗണ്ടിലും ഷെയർ ചെയ്തത്. ‘സുരക്ഷിതമായ ലോകത്തിന് വേണ്ടി ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരം’ എന്ന തലക്കെട്ടോടെയാണ് ഇന്ത്യാകള്‍ച്ചറല്‍ ഹബ് വീഡിയോ പങ്കുവെച്ചത്.

https://www.instagram.com/p/CNbw2LQjSh7/?utm_source=ig_web_copy_link

അതേസമയം നവീനിന്റെയും ജാനകിയുടെയും ഡാൻസിനെതിരെയുള്ള വിദ്വേഷ പ്രചാരണത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ക്യാമ്പയിൻ ആരംഭിച്ചു. റെസിസ്റ്റ് ഹേറ്റ് എന്ന ക്യാമ്പയിന്റെ ഭാഗമായി കൂടുതൽ വിദ്യാർഥികൾ നൃത്ത ചുവടുകളുമായി രംഗത്ത് വന്നു. നവീനും ജാനകിയും ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികളൊപ്പം നൃത്തം ചെയ്തു. ഇതും സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

shortlink

Related Articles

Post Your Comments


Back to top button