CinemaGeneralLatest NewsMollywoodNEWSSocial Media

ജോമോനെ ഏറ്റെടുത്തതിന് നന്ദി ; സന്തോഷം പങ്കുവെച്ച് ബാബുരാജ്, വീഡിയോ

ആമസോൺ സംഘടിപ്പിക്കുന്ന വാച്ച് പാർട്ടിയിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും, ബാബുരാജ്

ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ദിലീഷ് പോത്തൻ ചിത്രം ജോജിക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായെത്തുന്ന ചിത്രത്തിൽ നടൻ ബാബുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ തന്റെ കഥാപാത്രം ജോമോനെ ഏറ്റെടുത്തതിൽ പ്രേക്ഷകരോട് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബാബുരാജ്.

”നമസ്കാരം ജോജി എന്ന സിനിമയുടെ വിജയത്തിലും ജോമോൻ എന്ന കഥാപാത്രം നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപെട്ടതിലും സന്തോഷമുണ്ട്. ഇന്ന് ആമസോൺ സംഘടിപ്പിക്കുന്ന വാച്ച് പാർട്ടിയിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും. എല്ലാവർക്കും ഒരിക്കൽ കൂടെ നന്ദി അറിയിക്കുന്നു”-ബാബുരാജ് പറഞ്ഞു.

സിനിമയിൽ ജോമോൻ എന്ന കഥാപാത്രത്തെ തന്മയീഭാവത്തോടെ അവതരിപ്പിച്ച നടൻ ബാബുരാജിനെ അഭിനന്ദിക്കുന്ന പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.

വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം ‘മാക്ബത്തി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്യാം പുഷ്‌കരനാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷമ്മി തിലകന്‍, ഉണ്ണിമായ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിലാണ് ‘ജോജി’ ഒരുങ്ങുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് കിരണ്‍ ദാസ്

shortlink

Related Articles

Post Your Comments


Back to top button