GeneralLatest NewsMollywoodNEWSSocial Media

ഗ്ലാമറസ് ലുക്കിൽ പ്രിയ വാര്യർ ; വൈറലായി ചിത്രങ്ങൾ

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലവ്’ എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രശസ്‌തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ പാട്ടിലെ കണ്ണിറുക്കുന്ന രംഗം ഇന്നും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിൽ സജീവമല്ലെങ്കിലും തെലുങ്കിലും കന്നഡയിലുമായി നിരവധി ചിത്രങ്ങളിലാണ് പ്രിയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിരിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ അഭിനവ് സാഗറാണ് പ്രിയയുടെ പുത്തൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

https://www.instagram.com/p/CNbz38FgR0z/?utm_source=ig_web_copy_link

അഭിനേത്രി, മോഡൽ, ഗായിക എന്നീ നിലകളിൽ പ്രശസ്തയായ പ്രിയാവാര്യർ 2018-ൽ ഗൂഗിളിൽ ഏറ്റവുമധികം സെർച്ച് ചെയ്യപ്പെട്ട ഇന്ത്യൻ സെലിബ്രിറ്റികളിലൊരാളാണ്.

shortlink

Related Articles

Post Your Comments


Back to top button