CinemaGeneralLatest NewsMollywoodNEWS

‘ഉടുമ്പ്’ ; ചിത്രത്തിലെ ഗാനം പുറത്തുവിട്ടു

കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്സ്റ്റർമാരുടെയും കഥ പറയുന്ന ചിത്രം ‘ഉടുമ്പിലെ’ പുതിയ ഗാനം പുറത്തിറങ്ങി. നടൻ സെന്തിൽ കൃഷ്ണ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഉടുമ്പ്’. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് സെന്തിൽ കൃഷ്ണ ചിത്രത്തിലെത്തുന്നത്.

നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷൻ രംഗങ്ങള്‍ നിരവധി അടങ്ങിയിട്ടുള്ള സിനിമ ഒരു ഡാര്‍ക്ക് ത്രില്ലറാമെന്നാണ് സൂചന. ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ, എയ്ഞ്ചലീന ലെയ്സെൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. ക്യാമറമാന്‍ രവിചന്ദ്രനാണ്.

shortlink

Related Articles

Post Your Comments


Back to top button