CinemaGeneralLatest NewsMollywoodNEWS

‘സുലൈമാനും ഡേവിഡും’ ; ചിത്രം പങ്കുവെച്ച് വിനയ് ഫോര്‍ട്

ഫഹദ് ഫാസിൽ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാലിക്’. മഹേഷ് നാരായണൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ ഫഹദും വിനയ് ഫോര്‍ട്ടും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. വിനയ് ഫോര്‍ട് തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സുലൈമാൻ ആൻഡ് ഡേവിഡ് എന്നാണ് വിനയ് ഫോര്‍ട്ട് എഴുതിയിരിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സ്റ്റൈലാണ് ഇരുവര്‍ക്കും ഫോട്ടോയില്‍. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നിമിഷയാണ് സിനിമയില്‍ നായികയായി എത്തുന്നത്. മഹേഷ് നാരായണൻ തന്നെയാണ് സിനിമയുടെ എഡിറ്ററും തിരക്കഥാകൃത്തും.മെയ് 13ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button