CinemaGeneralLatest NewsMollywoodNEWS

രാജധാനിയിലെ കുതിര ഓട്ട രംഗങ്ങൾ ഇഷ്ടമായി: വൈറലായി ബാബു ആന്‍റണിയുടെ കുറിപ്പ്

ന്നലെ സ്വന്തം സിനിമ രാജധാനിയും കടലും കണ്ടു

ഒരു കാലത്ത് സൂപ്പര്‍ താരങ്ങളേക്കാള്‍ താരമൂല്യമുള്ള നായക നടനായിരുന്നു ബാബു ആന്റണി. ബാബു ആന്റണിയെ നായകനാക്കി സംവിധാനം ചെയ്ത നിരവധി സിനിമകള്‍ ബോക്സ് ഓഫീസ് സക്സസ് എന്ന നിലയില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അത്തരം പഴയകാല സിനിമകളെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബാബു ആന്റണി. ഇപ്പോഴും യുട്യൂബില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമകളാണ് തന്‍റെതെന്നും തന്റെ പഴയകാല സിനിമകള്‍ ഇന്നും സെര്‍ച്ച് ചെയ്തു കാണുന്ന പ്രേക്ഷകര്‍ ഉണ്ടെന്നറിയുന്നതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നും തന്റെ ഫേസ് ബുക്ക് പേജില്‍ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ. വര്‍ഷങ്ങളായി മറ്റുള്ള സിനിമകള്‍ കാണുകയായിരുന്നുവെന്നും കഴിഞ്ഞ ദിവസം സ്വന്തം സിനിമകളായ രാജധാനിയും, കടലും കണ്ടുവെന്നും ബാബു ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

ബാബു ആന്‍റണി നായകനായ ‘കടല്‍’, ‘ചന്ത’, ‘ബോക്സര്‍’, ‘രാജധാനി’ തുടങ്ങിയ നിരവധി സിനിമകള്‍ അന്നത്തെ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു

ബാബു ആന്‍റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

വർഷങ്ങൾ ആയി മറ്റുള്ള സിനിമകൾ കാണുകയായിരുന്നു. ഇന്നലെ സ്വന്തം സിനിമ രാജധാനിയും കടലും കണ്ടു. എന്റെ എല്ലാ സിനിമകളും ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. രാജധാനിയിലെ കുതിര ഓട്ട രംഗങ്ങൾ ഇഷ്ടമായി . കടലും ഇഷ്ടമായി.

shortlink

Related Articles

Post Your Comments


Back to top button