GeneralLatest NewsMollywoodNEWSTV Shows

നടി ശ്രീവിദ്യക്ക് കോവിഡ്; ആശങ്കയോടെ സ്റ്റാർ മാജിക് ആരാധകർ

എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുകയാണെന്ന് ശ്രീവിദ്യ

ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ യുവ നടിയും സ്റ്റാര്‍ മാജിക് എന്ന ടിവി ഷോയിലെ സ്ഥിരം സാന്നിധ്യവുമായ ശ്രീവിദ്യ മുല്ലശേരിക്ക് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ ശ്രീവിദ്യ തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരുമായി പങ്കുവെച്ചത്.

ഹലോ എവരിവണ്‍, എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുകയാണെന്ന് ശ്രീവിദ്യ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ടെസ്റ്റ് നടത്തണമെന്നും ശ്രീവിദ്യ പറയുന്നു. വൈറസിനെ നിയന്ത്രിക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്നും താരം പറയുന്നു.

read also:സിനിമാസെറ്റിലെ ആക്രമണം; ചിത്രീകരണത്തിന് പൂർണസംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ

എന്നാൽ സ്റ്റാര്‍ മാജിക് ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഈ വാർത്ത ഉണ്ടാക്കിയിരിക്കുന്നത്. പരിപാടിയിലെ മറ്റാര്‍ക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ ഇത് പരിപാടിയെ ബാധിക്കുമോ എന്നെല്ലാമാണ് ആരാധകർക്കിടയിൽ ആശങ്ക

shortlink

Related Articles

Post Your Comments


Back to top button