BollywoodCinemaGeneralLatest NewsNEWS

ബോളിവുഡിലേക്ക് ചുവട് വെച്ച് ഇര്‍ഫാന്‍ ഖാന്റെ മകൻ ബാബില്‍ ഖാൻ; ‘ഖാല’ ടീസർ പുറത്ത്

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാൻ അഭിനയ രംഗത്തേക്ക് കടക്കുന്നു. ബോളിവുഡ് താരം അനുഷ്‌ക ഷര്‍മ്മ നിർമ്മിക്കുന്ന ‘ഖാല’ യാണ് താര പുത്രന്റെ ആദ്യ ചിത്രം. ബാബില്‍ ഖാന് പുറമെ തൃപ്തി ദിമ്മറിയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ്.

‘തൃപ്തി ദിമ്മരി തിരിച്ചെത്തിയിരിക്കുകയാണ്. കൂടെ ഞാനുമുണ്ട്. ബുള്‍ബുള്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും വരുന്ന മറ്റൊരു ചിത്രമാണ് ഖാല’ എന്നാണ് ബാബില്‍ ഇന്‍സ്റ്റഗ്രാമില്‍ ടീസര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ ഖാലയിൽ അമ്മയുടെ സ്‌നേഹത്തിനായി യാചിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. അന്‍വിത ദത്ത് ഗുപ്തനാണ് ചിത്രത്തിന്റെ സംവിധായിക. ബുള്‍ ബുള്‍ പോലുള്ള ചിത്രങ്ങളെ പിന്തുണയ്ക്കുന്ന നെറ്റ്ഫ്‌ലിക്‌സ്, ക്ലീന്‍ സ്ലേറ്റ് ഫിലിംസ് എന്നിവര്‍ക്കൊപ്പം വീണ്ടും ഒരു ചിത്രം ചെയ്യാന്‍ സാധിച്ചത് ഭാഗ്യമാണെന്നും ഖാലയുടെ സംവിധായിക അന്‍വിത ദത്ത് ഗുപ്ത പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button