CinemaGeneralLatest NewsMollywoodNEWS

ലൊക്കേഷനില്‍ അടങ്ങിയിരിക്കാനറിയില്ല: നടി അപ്സരയെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍!

എന്‍റെ ബഹളമൊക്കെ കണ്ടിട്ട് എനര്‍ജിയുടെ രഹസ്യം ചോദിക്കുന്നവരുണ്ട്

ഇരുപത്തിരണ്ടു വര്‍ഷമായി കലാരംഗത്ത് സജീവമായി നില്‍ക്കുന്ന നടിയും അവതാരകയുമായ അപ്സര തന്റെ കരിയറിനെക്കുറിച്ചും വ്യക്തി ജീവിതത്തിലെ സ്വഭാവത്തെക്കുറിച്ചും കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ്.

നടി അപ്സരയുടെ വാക്കുകള്‍

“അഭിനയ രംഗത്ത് എത്തിയിട്ട് എട്ടു വര്‍ഷം പിന്നിട്ടു. ഇരുപത്തിരണ്ടു സീരിയലുകളും കുറച്ചു ഷോകളും ചെയ്തിട്ടുണ്ട്. ‘ബഡായി ബംഗ്ലാവ്’, ‘ബെസ്റ്റ് ഫാമിലി’ അങ്ങനെ രണ്ടു ഷോകള്‍ ആങ്കറും ചെയ്തിട്ടുണ്ട്. ആങ്കറിംഗും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനില്‍ അടങ്ങിയിരിക്കാത്ത ആളാണ് ഞാന്‍. ഇപ്പോഴും ലൈവായിട്ടു ഇരിക്കാനാണ് എനിക്ക് ഇഷ്ടം. എന്‍റെ ബഹളമൊക്കെ കണ്ടിട്ട് എനര്‍ജിയുടെ രഹസ്യം ചോദിക്കുന്നവരുണ്ട്. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ജനിച്ചപ്പോഴേ അങ്ങനെയാണ്. സംസാരിക്കാനും ഹാപ്പിയായിട്ടു ഇരിക്കാനുമൊക്കെ ഇഷ്ടമാണ്. ചെറിയ കാര്യങ്ങള്‍ക്ക് പോലും അമിതമായി സന്തോഷിക്കുന്ന ആളാണ്. അതുപോലെ കുഞ്ഞു കാര്യങ്ങളൊക്കെ പെട്ടെന്ന് എന്നെ ബാധിക്കാറുണ്ട്. സംസാരവും ചിരിയുമാണ് എന്റെ ഹൈലൈറ്റ്സ്. പുതുതായി മറ്റൊരു പ്രോജക്റ്റ് കൂടി വരുന്നുണ്ട്. ‘സെലബ്രിറ്റി കിച്ചണ്‍ മാജിക്’. പാചകം ഇഷ്ടമാണ്. അത് കൊണ്ടു തന്നെ ഇതും ആസ്വദിക്കാന്‍ പറ്റുമെന്ന വിശ്വാസമുണ്ട്”‌.

Related Articles

Post Your Comments


Back to top button