AwardsHollywoodInternationalInternationalInternationalLatest NewsNEWS

ബാഫ്ത പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ആന്റണി ഹോപ്കിൻസ് മികച്ച നടൻ

74-മത് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ (ബാഫ്ത) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനായും ക്രിസ്റ്റഫർ ഹാംപ്ടൺ – ഫ്ലോറിയാൻ സെല്ലർ ഇതേ ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള മുരസ്കാരവും സ്വന്തമാക്കി. നൊമാഡ് ലാൻഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫ്രാൻസെ മാക്ഡോർമന്റ് മികച്ച നടിക്കുള്ള പുരസ്കാരവും നേടി. നൊമാഡ് ലാൻഡാണ് മികച്ച ചിത്രം.

ഇന്ത്യയിൽ നിന്നുള്ള ദി വൈറ്റ് ടൈഗർ എന്ന ചിത്രം നാല് വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. വൈറ്റ് ടൈഗറിലെ ആദർശ് ഗൗരവ് മികച്ച നടനുള്ള പട്ടികയിൽ ഇടം നേടിയിരുന്നു.

മറ്റു പുരസ്‌കാരങ്ങള്‍:

മികച്ച സഹനടി- യൂ യോന്‍ ജുങ്ങ് (മിനാരി)
മികച്ച സഹനടന്‍- ഡാനിയേല്‍ കലൂയ്യ (ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശ്ശിഹ)
മികച്ച ഇംഗ്ലീഷിതര ചിത്രം- അനതര്‍ റൗണ്ട്
മികച്ച ഡോക്യുമെന്ററി- മൈ ഒക്ടോപസ് ടീച്ചര്‍
മികച്ച ആനിമേറ്റഡ് ചിത്രം- സോള്‍
മികച്ച സംവിധായകന്‍- ചോലെ സവോ (നൊമാഡ് ലാന്‍ഡ്)
മികച്ച ഒറിജിനല്‍ തിരക്കഥ-എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)
മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍
മികച്ച ഛായാഗ്രാഹകന്‍- നൊമാഡ് ലാന്‍ഡ്
മികച്ച കാസ്റ്റിങ്- മാങ്ക്
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച മേയ്ക്ക്അപ്പ്- മാ റൈനീസ് ബ്ലാക്ക്‌ബോട്ടം
മികച്ച സൗണ്ട്- സൗണ്ട് ഓഫ് മെറ്റല്‍
മികച്ച സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്- ടെനെറ്റ്

shortlink

Post Your Comments


Back to top button