GeneralLatest NewsMollywoodNEWS

സംവിധായകനും ചിത്രകാരനുമായ ജ്യോതിപ്രകാശ് അന്തരിച്ചു

കോഴിക്കോട് : സിനിമാ ഡോക്യുമെന്ററി സംവിധായകനും ചിത്രകാരനുമായ മലപ്പുറം മേപ്പള്ളിക്കുന്നത്ത് ജ്യോതിപ്രകാശ് (60 ) അന്തരിച്ചു. റിട്ട. വില്ലേജ് ഓഫീസറാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സറീൽ അപ്പാർട്ട്‌മെൻറിലായിരുന്നു താമസം.

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ അടിസ്ഥാനമാക്കി ജ്യോതിപ്രകാശ് തിരക്കഥയും സംവിധാനവും നിർവഹിച്ച ‘ഇതിഹാസത്തിലെ ഖസാഖ്’ സംസ്ഥാന അവാർഡ് നേടിയിരുന്നു. ‘ആത്മൻ’ എന്ന ഹ്രസ്വചിത്രത്തിന് 1996-ൽ ദേശീയ അവാർഡും (പ്രത്യേക ജൂറി പരാമർശം) അദ്ദേഹത്തെ തേടിയെത്തി. ജോൺ അബ്രഹാം പുരസ്കാരവും ലഭിച്ചു.

കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന്‍ നായരുടെയും, മലപ്പുറം മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടെയും മകനാണ്. അധ്യാപികയായ ഗീതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

shortlink

Post Your Comments


Back to top button