GeneralLatest NewsMollywoodNEWSSocial Media

നയൻതാരയ്‌ക്കൊപ്പം കൊച്ചിയിലെത്തി വിഘ്‌നേഷ് ; വീഡിയോ

വിഘ്‌നേഷും നയന്‍താരയും വിമാനത്തിനുള്ളിലിരിക്കുന്നതും കളി തമാശ പറയുന്നത് വീഡിയോയിൽ കാണാം

പ്രേഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും. ഇരുവരുടെയും വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ വിഘ്‌നേഷിനോപ്പം കൊച്ചിയിലെത്തിയ നയൻതാരയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നയൻതാര ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ തിരികെ എത്തിയ ചിത്രം നിഴൽ ഇന്നലെ തിയേറ്ററുകളില്‍ എത്തിയതിനു പിന്നാലെ, നയന്‍‌താരയും കൊച്ചിയിലെത്തിയിരിക്കുന്നത്.

https://www.instagram.com/p/CNhIw3iBrBY/?utm_source=ig_web_copy_link

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ വിഘ്‌നേഷിന്‍റെ ഏറ്റവും പുതിയ സ്റ്റോറികളില്‍ ഒരു വിമാനയാത്രയുടെ വീഡിയോകളാണ് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. വിഘ്‌നേഷും നയന്‍താരയും വിമാനത്തിനുള്ളിലിരിക്കുന്നതും കളി തമാശ പറയുന്നതുമെല്ലാം അതില്‍ കാണാം. ‘enroute kochi’ എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ‘നിഴല്‍’ റിലീസിന് ഭാവുകങ്ങളും നേര്‍ന്നിട്ടുണ്ട് വിഘ്‌നേഷ്.

അപ്പു ഭട്ടതിരി സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ. മാസ്റ്റര്‍ ഐസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ.റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ,ആദ്യ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്സണ്‍ പൊഡുത്താസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജീവ് പെരുമ്പാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍. ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button