CinemaGeneralKollywoodLatest NewsNEWS

ഇത്തവണ കാറും ബൈക്കും ഒന്നുമല്ല, വലിമൈയിൽ ആരാധകരെ ഞെട്ടിക്കുന്ന ചേസുമായി അജിത് ?

എച്ച് വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിമൈ. പ്രഖ്യാപനം മുതലേ വാർത്തയിൽ ഇടംപിടിച്ച സിനിമയുടെ അപ്‌ഡേഷൻസിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പ്രധാനപ്പെട്ട ഒരു വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

ചിത്രത്തിൽ ആക്ഷൻ മാത്രമല്ല, ചേസിങും ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ കാർ ചേസിങും ബൈക്ക് ചേസിങും ഒന്നുമല്ല എന്നും മാത്രം. ഇതവരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്താൻ അജിത് ബസ് ചെസിങ്ങുമായാണ് എത്തുന്നതെന്നാണ് സൂചന.

അജിത്ത് നല്ലൊരു കാർ – ബൈക്ക് റൈഡർ ആണെന്ന് ആരാധകർക്കെല്ലാം അറിയാം. ഒരുപാട് ടൂർണമെന്റുകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതാദ്യമായിട്ടാണ് അജിത്ത് ബസ് ഓടിയ്ക്കുന്നത്. അജിത്ത് ബസ് ഓടിയ്ക്കുന്ന രംഗം മാസ് ആണെന്നും, തിയേറ്ററിൽ ഫാൻസിനെ ഹരം കൊള്ളിക്കുന്നതായിരിയ്ക്കും എന്നുമാണ് കേൾക്കുന്നത്. ചിത്രത്തിൽ ഡ്യൂപ്പിന്റെ ഒന്നും സഹായമില്ലാതെയാണ് അജിത്ത് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത് എന്ന് നേരത്തെ ചിത്രത്തിന്റെ നിർമാതാവ് ബോണി കപൂർ വെളിപ്പെടുത്തിയിരുന്നു.

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് അജിത്ത് ചിത്രത്തിലെത്തുന്നത്. തെലുങ്ക് നടൻ കാർത്തികേയ വലിമൈയിലൂടെ തമിഴിൽ അരങ്ങേറുന്നു. സ്‌പെയിനിൽ വച്ചുള്ള ഒരു ആക്ഷൻ രംഗം കൂടെ ചിത്രീകരിച്ചു കഴിഞ്ഞാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാവും. ആഗസ്റ്റിൽ സിനിമ തിയേറ്ററിൽ എത്തിക്കാനാണ് ശ്രമം.

shortlink

Related Articles

Post Your Comments


Back to top button