CinemaGeneralLatest NewsMollywoodNEWS

ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ തിയേറ്ററുകളിലേക്ക് ; റിലീസ് തീയതി പ്രഖ്യാപിച്ചു

പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ചിത്രം

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കുറ്റവും ശിക്ഷയും. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ജൂലൈ രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ആസിഫ് അലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
പൊലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ചിത്രം.

സിനിമയുടെ റിലീസിംഗ് പോസ്റ്റർ ഒഫീഷ്യൽ പേജിലും ആസിഫ് അലി , ഷെറഫുദീൻ, സണ്ണി വെയ്ൻ, അലെൻസിയർ ലോപ്പസ്, സെന്തിൽ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലും കൂടിയാണ് പുറത്തിറക്കിയത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ.

ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആറാണ് നിർമാണം. ബി അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button