GeneralLatest NewsNEWSTV Shows

നിയമത്തിന് എതിരെ ആണ് ആ ഭാര്യയും ഭർത്താവും ചെയ്യുന്നത്, ബിഗ്‌ബോസ്സേ താങ്കൾ ഉറങ്ങുകയാണോ??

ആദ്യം മലയാളം അല്ലാതെ വേറൊരു ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവരണം.

ടെലിവിഷൻ ആരാധകരുടെ പ്രിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഈ ഷോയെക്കുറിച്ചു നടി അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിലെ ദമ്പതിമാരായ ഫിറോസീനും സജ്‌നയ്ക്കും എതിരെ വിമർശനവുമായി അശ്വതി രംഗത്ത്.

താരത്തിന്റെ പോസ്റ്റ്

ശ്യേ പൊളി ഫിറോസേ ഇതുവരെ വിട്ടില്ലേ നിങ്ങൾ കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ?? ആ ഭാഗ്യ ചേച്ചിയേ ഒക്കെ നിങ്ങൾ എല്ലാ ദിവസവും ടോർച്ചർ ചെയ്തപ്പോൾ അവരത് എങ്ങനെ സഹിച്ചിട്ടുണ്ടാകും??

ഋതു പറഞ്ഞ കാര്യത്തിൽ, ഒന്നും തർക്കിക്കാൻ ഇല്ലാത്തത്കൊണ്ട് ആവശ്യമില്ലാത്ത ഷോ ആരുന്നു പൊളി നിങ്ങൾ കാണിച്ചത്. രാവിലെ ഋതുവിനെ ആണ് ഇര ആക്കിയിരിക്കുന്നത്. ആദ്യം മലയാളം അല്ലാതെ വേറൊരു ഭാഷ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവരണം.

read also:കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം, എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്; വിമർശനങ്ങൾക്ക് മറുപടിയുമായി കൊല്ലം സുധി

​പ്രോമോ കണ്ടു പ്രതീക്ഷിച്ചിരുന്ന ടാസ്ക്, റാങ്കിങ്. കഴിഞ്ഞ വർഷത്തിന്റെ പകുതിടെ പകുതി പോലും വന്നില്ല ഈ സീസൺ റാങ്കിങ് എന്നു എനിക്ക് തോന്നി. ഒന്നാം സ്ഥാനത്തിന് ആണ് ആദ്യം തർക്കം. പൊളി, സായി, രമ്യ എന്നിവർക്കാണ് ഒന്നാം സ്ഥാനം വേണ്ടത്. രണ്ടാം സ്ഥാനത്തിന് ഋതു, അഡോണി. മൂന്നിന് മണിക്കുട്ടൻ, റംസാൻ തർക്കം വന്നെങ്കിലും, മറ്റേ കോയിൻ ഇല്ലേ നീധിബോധം, മനസാക്ഷി അത് കൂട്ടി വെക്കുന്നത്കൊണ്ട് 3 വിട്ടുകൊടുത്തു ഒഴിഞ്ഞു കിടന്ന 10 എടുത്തു. എന്നിട്ടൊരു ഡയലോഗും “സച്ചിൻ ടെൻദുൽക്കരിന്റെ നമ്പർ 10 ആണത്രേ”. റംസാൻ അതിനുള്ള കറക്ട് കൊട്ട് കൊടുത്തു മണിക്കുട്ടന്. നീക്കുപോക്കില്ല എന്നു കണ്ടപ്പോൾ, ബിഗ്ബോസ് അന്നൗൻസ് ചെയ്തു ഭൂരിപക്ഷം തീരുമാനിക്കുന്നത് പോലെ സ്ഥാനം തീരുമാനിക്കാൻ..

പേർസണൽ ഇഷ്യൂസ് എടുത്തിടാൻ തുടങ്ങി പൊളി ഫിറോസ് രമ്യയെക്കുറിച്ച് . സന്ധ്യ കുറച്ചു പെട്രോൾ കൂടി കോരി ഒഴിച്ച് എന്താണ് സംഭവം എന്നറിയാൻ. ഒരു സ്ത്രീയെ രഹസ്യങ്ങൾ വെച്ചു ഭീഷണിപെടുത്തി മത്സരിക്കുന്നത് തെറ്റാണ്.ഇതിനു ബിഗ്‌ബോസ് ആക്ഷൻ എടുത്തേ മതിയാകൂ..കളികൾ ആകാം എന്നാൽ ഇത് തീർത്തും സമ്മതിക്കാൻ പറ്റില്ല. സജ്‌ന പോലും ഭീഷണിപെടുത്തുക ആയിരുന്നു.

നിയമത്തിന് എതിരെ ആണ് ആ ഭാര്യയും ഭർത്താവും ചെയ്യുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നത് പോലെ ആണ് അവർ രണ്ടും ചെയ്തു കൂട്ടിയത്. നിവർത്തിയില്ലാതെ കളം മാറ്റി ചവിട്ടി, എന്റെ പേർസണൽ കാര്യം പറഞ്ഞാലേ പറയൂ എന്നു. അങ്ങനെയല്ല പൊളി ഫിറോസ് പറഞ്ഞു തുടങ്ങിയത്. സൂര്യയെയും ഇതുപോലെ ഭീഷണി പെടുത്തുന്നുണ്ട്. പൊളി ഫിറോസ് സ്വന്തം ജീവിതത്തിൽ നടന്നൊരു സംഭവം പബ്ലിക്കിൽ പറഞ്ഞത് തന്നെ ആണ് രമ്യ പിന്നീടൊരിക്കൽ സംസാരിച്ചത്. അതിനെ ആണ് ആ കുട്ടി തന്റെ പേർസണൽ കാര്യം പറഞ്ഞു എന്നു പൊളി ആരോപിക്കുന്നത്.

വീണ്ടും ബിഗ്‌ബോസ് അനൗൺസ് ചെയ്തു വോട്ടിങ്ങോടു കൂടി തീരുമാനിക്കാൻ.. രമ്യക്ക് ഒന്നാം സ്ഥാനം കിട്ടി അഡോണി സെക്കന്റ്‌ പൊസിഷൻ എടുത്തു. പൊളി വിട്ടുകൊടുക്കുന്നില്ല അവരും ഒന്നാം സ്ഥാനം എന്നു പറഞ്ഞു നിൽക്കുകയാണ്. സജ്‌ന ഫിറോസ് ഗെയിമിങ്ങിൽ നല്ല മത്സരബുദ്ധി കാണിച്ചു.. ബാക്കിയുള്ളവരേക്കാൾ വളരെ നന്നായിട്ടു തന്നെ . പക്ഷെ ഒരു ഭീഷണി നടത്തി നാടകം കളിച്ചതിൽ എനിക്ക് നിങ്ങളോട് വിയോജിപ്പുണ്ട്. ആദ്യത്തെ മൂന്നു സ്ഥാനങ്ങൾക്ക് മത്സര ബുദ്ധിയോടെ കളിച്ചതിനു സമ്മാനം ലഭിച്ചു. പക്ഷെ ഒന്നാം സ്ഥാനത്തിന് വേണ്ടി മാത്രമേ അവിടെ യഥാർത്ഥ പോരാട്ടം നടന്നുള്ളു എന്നാണ് എനിക്ക് തോന്നിയത്.

​സായി ഇടക്കൊരു സംഭവം ചെയ്തു. പൊളിയെ നോക്കിയിട്ട് . വേറാരും കണ്ടതുമില്ല. അതുകൊണ്ട് തർക്കിക്കാൻ പറ്റില്ലാന്നു അറിയുന്നത്കൊണ്ട് സായി “ബാക്കിയുള്ളവർ മത്സരബുദ്ധിയില്ലാ” എന്നു പറഞ്ഞത് എടുത്തു പറഞ്ഞു വഴക്കുണ്ടാക്കാൻ നോക്കി. മണിക്കുട്ടൻ പെണ്ണുങ്ങളെ ഭീഷണിപ്പെടുത്തരുത് എന്ന വാണിംഗുമായി പൊളി ഫിറോസിന്റെ അടുത്തേക്ക് ചെന്നു.സൂര്യയെ കുറിച് പറഞ്ഞതാണ് മെയിൻ വിഷയം..ഭയങ്കര തർക്കം… അന്യോന്യം വിട്ടു കൊടുക്കാത്ത തർക്കം ആയിരുന്നു. ഇന്നാണ് യഥാർത്ഥത്തിൽ സജ്‌ന ഫിറോസ് ഒറ്റപ്പെട്ടത്. ഇവർ എന്താണ് മണി സൂത്രൻ, അനൂപ് ഷേരു ഇങ്ങനെയൊക്കെ ഓരോരുത്തരെ പറയുന്നത്? ഇവർക്ക് സൂത്രങ്ങൾ ഇല്ലേ? ഇവർക്കും ഗെയിം കളിക്കാനുള്ള സ്ട്രടെജീസ് ഇല്ലേ?മോശമായി പോയി, അവർ ഇന്ന് കാണിച്ച ഭീഷണി നാടകം വളരെ മോശം.. ഇതിനു അവർക്കുള്ള ശിക്ഷ മാസ്ക് കൊടുത്തു ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികൾ ആക്കരുതേ ബിഗ്‌ബോസ്സേ.

shortlink

Related Articles

Post Your Comments


Back to top button