CinemaGeneralLatest NewsNEWSTollywood

ഇതാണ് ഞങ്ങളെ മോഹിപ്പിക്കുന്ന സുന്ദരി ; മഹ സമുദ്രത്തിലെ അദിതിയുടെ ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ

ആഗസ്റ്റ് 19 ന് തെലുങ്ക് - തമിഴ് ഭാഷകളിലായി സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം

അജയ് ഭൂപതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹ സമുദ്രം. ശര്‍വാനന്ദ്, സിദ്ധാര്‍ത്ഥ്, അദിതി റാവു ഹൈദാരി, അനു ഇമ്മാനുവല്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ട ചിത്രത്തിലെ അഥിതി റാവുവിന്റെ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഒരു മഹത്തായ പ്രണയം എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ഇതാ ഞങ്ങളുടെ മോഹിപ്പിയ്ക്കുന്ന സുന്ദരി, ഞങ്ങളുടെ ആത്മാവ് ‘മഹ’ എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. മഹ എന്ന ടൈറ്റില്‍ റോളിലാണ് അദിതി എത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ചിത്രത്തിലെ നായകന്‍ ശര്‍വാനന്ദിന്റെ ജന്മദിനമായ മാര്‍ച്ച് 6 ന് പുറത്തുവിട്ടിരുന്നു. മഹ സമുന്ദ്രം ഒരു ആക്ഷന്‍ ഡ്രാമയാണെന്ന സൂചനയോടെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തിയത്.

എകെ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അനില്‍ ശങ്കരനാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ചൈതന്‍ ഭരദ്വാജ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിയ്ക്കുന്നത് രാജ് തോട്ടയാണ്. പ്രവീണ്‍ കെഎല്‍ ആണ് എഡിറ്റിങ്. ആഗസ്റ്റ് 19 ന് തെലുങ്ക് – തമിഴ് ഭാഷകളിലായി സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments


Back to top button