CinemaComing SoonLatest NewsMollywoodNEWS

റമ്ദാൻ ആശംസകളുമായി ‘മാലിക്’ ടീം

ഫഹദ് ഫാസിൽ മഹേഷ് നാരായൺ കൂട്ടുകെട്ടിലെത്തുന്ന പുതിയ ചിത്രമാണ് മാലിക്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ റമ്ദാൻ ആശംസകളുമായി പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മെയ് 13 മുതൽ തിയേറ്ററുകളിലെത്തും. അതേസമയം, ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് മാലിക് ഒരുങ്ങുന്നത്. അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലിക് ആയി ഫഹദ് ട്രെയിലറിൽ നിറയുകയാണ്.

കഥാപാത്രത്തിന്റെ പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും കാണാം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മഹേഷ് നാരായണൻ തന്നെയാണ്. നേരത്തെ നിമിഷ സജയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഇതുവരെ കാണാത്ത പുതിയ ലൂക്കിലെത്തിയ നിമിഷയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രശംസ പിടിച്ചുപറ്റി. നിമിഷ സജയനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഫഹദുമുണ്ട്. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button