CinemaGeneralLatest NewsNEWSTollywood

‘ഖിലാഡി’ ; രവി തേജ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു

തെലുങ്ക് നടൻ രവി തേജ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖിലാഡി. സിനിമയുടെ ടീസർ പുറത്തു വിട്ടു. ആക്ഷൻ ചിത്രമായൊരുക്കുന്ന ഖിലാഡി സംവിധാനം ചെയ്യുന്നത് രമേശ് വർമയാണ്. ദേവി ശ്രീ പ്രസാദ് ആണ് സം​ഗീതം. ചിത്രത്തിൽ രവി തേജ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അർജുൻ സർജ, മീനാക്ഷി ചൗധരി, ഡിംപിൾ ഹയാതി, വെന്നല കിഷോർ, അനസൂയ ഭരദ്വാജ്, കേശവ് ദീപക് എന്നിവരാണ് മറ്റ് താരങ്ങൾ. മെയ് 28-ന് ചിത്രം പ്രദർശനത്തിനെത്തും

shortlink

Related Articles

Post Your Comments


Back to top button