GeneralLatest NewsMollywoodNEWSSocial Media

20 വര്‍ഷങ്ങള്‍ക്ക് ശേഷം സംയുക്ത വർമ്മ വീണ്ടും അഭിനയരംഗത്തേക്ക് ; വീഡിയോ

സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സംയുക്ത വർമ്മ. പിന്നീട് നിരവധി സിനിമകളിലൂടെ അക്കാലത്തെ മുൻ നിരനായികമാരിൽ ഒരാളാകാൻ സംയുക്തക്ക് സാധിച്ചു. എന്നാൽ പിന്നീട് നടൻ ബിജുമേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിൽക്കുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹം ചെയ്യുന്നത്.

സിനിമയില്‍ സജീവമായിരുന്നില്ലെങ്കിലും പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വര്‍മ്മയും ബിജു മേനോനും എത്താറുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് താരം.

ഹരിതം ഫുഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അവര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ നടി എത്തുന്നത്.

കഴിഞ്ഞ ദിവസം നടിയും ബന്ധുവുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിൽ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button