GeneralLatest NewsNEWSTV Shows

കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം, എന്തിനാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്; വിമർശനങ്ങൾക്ക് മറുപടിയുമായി കൊല്ലം സുധി

എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്

കോമഡി പരിപാടികളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടനാണ് കൊല്ലം സുധി. താരത്തെയും കുടുംബത്തെയും വിമർശിച്ചുകൊണ്ടുള്ള ചില ഫേസ്ബുക്ക് പോസ്റ്റുകൾ സൈബറിടത്തിൽ വൈറലായിരുന്നു. സുധി ചില സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന തരത്തിലുള്ള വീഡിയോയും ഫേസ്ബുക്ക് പോസ്റ്റും ആണ് വൈറലായി മാറിയത്..സുധിയും ഭാര്യയും കുറെ ആളുകളുടെ പക്കൽ നിന്നും കടം വാങ്ങിയതായും, പറഞ്ഞ സമയത്ത് കൊടുത്തില്ല എന്നുമുള്ള ആരോപണം സുധിയ്ക്കെതിരെ ഉയർന്നിരുന്നു. ഇതിനു മറുപടി നൽകുകയാണ് ഇപ്പോൾ സുധി.

​’നിങ്ങൾക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു. എന്റെ പേര് കൊല്ലം സുധി. മിമിക്രി ആർട്ടിസ്റ്റാണ്’, എന്ന് സ്വയം പരിചയപെടുത്തിക്കൊണ്ടുള്ള വീഡിയോയിലൂടെയാണ് സമൂഹമാധ്യമത്തിൽ നിറയുന്ന വിമർശനങ്ങൾക്ക് സുധി മറുപടി പറയുന്നത്. ‘ ലോക്ക് ഡൗണ്‍ സമയത്ത് എന്റെ വീട്ടിലെ, എന്റെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം ഒരുപാട് പേര് എന്നെ സഹായിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ സ്റ്റർമാജിക്ക് എപ്പിസോഡിലൂടെ പറഞ്ഞിരുന്നു’സുധി പറയുന്നു.

read also:നവ്യ നായർ വീണ്ടും കന്നഡയിലേക്ക് ; ദൃശ്യം 2 റീമേക്ക് ഒരുങ്ങുന്നു

”കടമായിട്ടും അല്ലാതെയും ആണ് ആളുകൾ എന്നെ സഹായിച്ചിരുന്നത്. ഇനിയിപ്പോൾ വർക്ക് തുടങ്ങിയെങ്കിൽ മാത്രമേ എനിക്ക് ഇതെല്ലാം തിരിച്ചു കൊടുക്കാൻ കഴിയൂ. എനിക്ക് ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു. ഏകദേശം അൻപതിനായിരത്തിനു മുകളിൽ അംഗങ്ങളും അതിൽ ഉണ്ടായിരുന്നു. അതിന്റെ അഡ്മിൻസ് അജീഷ്, രമ്യ യാദവ് തുടങ്ങിയ ആളുകൾ ആയിരുന്നു. ഇവർ തമ്മിൽ പരസ്പരം പല തരത്തിലുള്ള പ്രശ്നങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.. അതോടെ ഞാൻ ആ ഗ്രൂപ്പിൽ നിന്നും പിന്മാറി. പിന്മാറി കഴിഞ്ഞപ്പോഴേക്കും സ്വാഭാവികമായി അവർക്ക് എന്നോട് ദേഷ്യം ഉണ്ടാകും

ആ സംഭവത്തിനു ശേഷം എന്നെ ഇപ്പോൾ കുടുംബപരമായും, പേഴ്സണൽ ആയും നല്ലതുപോലെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. കുടുംബത്തെയും മക്കളെക്കുറിച്ചും അപവാദം പറഞ്ഞുണ്ടാക്കുകയാണ്. എന്നെ എത്രത്തോളം തരം താഴ്ത്താമോ അത്രത്തോളം തരം താഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ പല പോസ്റ്റുകളും വീഡിയോയും ഫേസ്ബുക്കിൽ നിറയുന്നുണ്ട്.

എന്തിനാണ് എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്. ഞാൻ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കലാകാരൻ അല്ലെ. നല്ല മനസ്സ് ഉള്ളവർ ഉണ്ടെങ്കിൽ എന്നെ പിന്തുണക്കുക. ഈ വീഡിയോ ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇനിയും ഉപദ്രവിക്കാതെ ഇരിക്കുക. ഞാൻ നിങ്ങൾക്ക് സന്തോഷം തരും എന്നും’ സുധി വീഡിയോയിലൂടെ പറയുന്നു.

shortlink

Post Your Comments


Back to top button