GeneralLatest NewsMollywoodNEWSSocial Media

സ്റ്റണ്ടിനിടയിൽ അപകടം ; നടൻ സുദേവ് നായർക്ക് പരിക്ക്

സുദേവ് തന്നെയാണ് ചിത്രം സഹിതം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്

നിരവധി മലയാള ചിത്രത്തിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് സുദേവ് നായര്‍. ഇപ്പോഴിതാ സ്റ്റണ്ട് രംഗം സ്വയം ചെയ്യുന്നതിനിടയിൽ താരത്തിന് അപകടം പറ്റിഎന്നാ വിവരമാണ് പുറത്തു വരുന്നത്. സുദേവ് തന്നെയാണ് ചിത്രം സഹിതം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

പുരികത്തിനു മുകളിലായി പരിക്കേറ്റ സുദേവിന് അഞ്ച് സ്റ്റിച്ചുകളുണ്ട്. പാലക്കാട് വച്ചാണ് സംഭവം. ഭാവിയിൽ പാടുകൾ അവശേഷിപ്പിക്കാത്ത രീതിയിൽ തുന്നലിട്ട ഡോക്‌ടർക്ക്‌ സുദേവ് നന്ദി പറയുന്നുമുണ്ട്.

https://www.instagram.com/p/CNkmQk7J-bj/?utm_source=ig_web_copy_link

നാളെ സുദേവിന്റെ പിറന്നാൾ വരാനിരിക്കെയാണ് അപകടം. മലയാള സിനിമയിലെ ദുർഘടം നിറഞ്ഞ ആക്ഷൻ രംഗങ്ങളുള്ള സിനിമകളിൽ സുദേവ് അവിഭാജ്യ ഘടകമാണ്. അടുത്തിടെ ‘വൺ’ എന്ന ചിത്രത്തിൽ സുദേവ് വേഷമിട്ടിരുന്നു. ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിൽ താൻ ഭാഗമായിരിക്കും എന്ന് സുദേവ് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button