CinemaGeneralLatest NewsMollywoodNEWS

അലി അക്‌ബറിന്റെ ‘വാരിയംകുന്നൻ’ഇതാണ് ; വീഡിയോ

അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതൽ പുഴ വരെ’. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെ അലി അക്‌ബർ തന്നെയാണ് ട്രെയിലർ പങ്കുവച്ചത്. തലൈവാസൽ വിജയ് ആണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത്.

വയനാട്ടിൽ നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളിലെ ചിത്രീകരണ ദൃശ്യങ്ങളാണ് ട്രെയിലർ രൂപത്തിൽ പുറത്തിറക്കിയത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം. ചിത്രത്തിൽ ജോയ് മാത്യൂവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ നിർമാണത്തിനായി വിഷുകൈനീട്ടമായി കിട്ടിയ തുകയുടെ വിവരവും അലി അക്ബർ പങ്കുവെച്ചു. ഇതുവരെ 267,097 രൂപ കൈനീട്ടമായി ലഭിച്ചെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സിനിമയുടെ നിർമാണം നിർവഹിക്കുന്ന അലി അക്ബറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മമധർമ്മക്ക് ഒരു കോടിക്ക് മുകളിൽ രൂപയാണ് ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button