CinemaGeneralLatest NewsNEWSTeasersTollywoodVideos

ഇഷ്‌ക്കിന്റെ തെലുങ്ക് റീമേക്കിൽ നായിക പ്രിയ വാര്യർ ; ടീസർ പുറത്തിറങ്ങി

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇഷ്‌ക്

ഷെയ്ൻ നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്കാണ് ”ഇഷ്‌ക് നോട്ട് എ ലൗ സ്‌റ്റോറി”. ചിത്രത്തിലെ ടീസർ പുറത്തിറങ്ങി. പ്രിയ വാര്യരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. എസ്.എസ് ദില്‍രാജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇഷ്‌ക്. ഷൈന്‍ നിഗമും ആന്‍ ശീതളും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

സംഗീതം ഷാന്‍ റഹ്മാന്‍. ഷൈന്‍ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിച്ചത്. തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടുന്നതിന് പുറമേ മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഇഷ്‌ക്.

shortlink

Related Articles

Post Your Comments


Back to top button