BollywoodGeneralLatest NewsNEWS

ഒരുകോടിയുടെ ആഡംബര കാർ സ്വന്തമാക്കി ബോളിവുഡ് നടൻ അർജുൻ കപൂർ

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് അർജുൻ കപൂർ. ഇപ്പോഴിതാ ഒരുകോടിയുടെ ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ് അർജുൻ കപൂർ. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്. 110 എന്ന അഞ്ച് ഡോർ പതിപ്പിന്റെ പങ്കെയ ഗ്രീൻ എന്ന നിറമുള്ള ഡിഫൻഡർ ആണ് അർജുൻ കപൂർ സ്വന്തമാക്കിയത്.

ഓഫ്‌റോഡിങ്ങിലെ കരുത്തനായി ഡിഫൻഡർ സ്വന്തമാക്കുന്ന ഒരുപക്ഷെ ബോളിവുഡിലെ ആദ്യ താരം ആവും അർജുൻ കപൂർ. ഒരു കോടിക്ക് അടുത്ത തുകയാണ് ഡിഫൻഡർ സ്വന്തമാക്കാൻ അർജുൻ കപൂർ ചെലവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിഫൻഡർ നിലവിൽ 2.0-ലിറ്റർ 4-സിലിണ്ടർ പെട്രോൾ എൻജിനിൽ മാത്രമാണ് നിലവില്‍ ഇന്ത്യയിൽ എത്തിയിരുന്നത്. അടുത്തിടെയാണ് ഡിഫന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതില്‍ ഏത് മോഡലാണ് താരം സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button