GeneralLatest NewsMollywoodNEWSSocial Media

മാസ് ലുക്കിൽ ആസിഫ് അലി ; വൈറലായി ചിത്രം

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരത്തിന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ആസിഫ് അലി തന്നെയാണ് ഫോട്ടോ ഷെയർ ചെയ്‍തിരിക്കുന്നത്. കിടിലൻ ലുക്കിലാണ് ആസിഫ് അലി ഫോട്ടോയിലുള്ളത്.

വർക്കലയിൽ നിന്ന് എടുത്ത ചിത്രമാണിതെന്നു താരം പറയുന്നു. കുറ്റവും ശിക്ഷയും എന്ന സിനിമയാണ് ഇനി ആസിഫ് അലിയുടേതായി റിലീസ് ചെയ്യാനുള്ളത്. ജൂലൈ 2ന് ചിത്രം തിയേറ്ററുകളിലെത്തും. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

https://www.instagram.com/p/CNr20z-sXkN/?utm_source=ig_web_copy_link

ഫിലിംറോൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺകുമാർ വി ആറാണ് നിർമാണം.ബി അജിത്കുമാർ എഡിറ്റിങ്ങും സുരേഷ് രാജൻ ക്യാമറയും സംഗീത സംവിധാനം ഡോൺ വിൻസെന്റും നിർവഹിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button