General

അമ്മയാവാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി ഡിംപിൾ റോസ്

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയതാരമാണ് ഡിംപിള്‍ റോസ്. സോഷ്യൽ മീഡിയയിലും സജീവമായ താരംതന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം.
കുറെ നാളുകളായി ഇതേക്കുറിച്ച്‌ പ്രേക്ഷകര്‍ നടിയോട് ചോദിക്കുന്നു. അന്നൊന്നും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇപ്പോള്‍ അതിനുള്ള മറുപടിയായാണ് ഡിംപിൾ എത്തിയിരിക്കുന്നത്.

”അങ്ങനെ പ്രഗ്‌നന്‍സി ജേണി സ്റ്റാര്‍ട്ട് ചെയ്തു. ഇനിയും ഒരുപാട് കടമ്പകൾ കടക്കാനുണ്ട്. കുറേ മാസങ്ങള്‍ സേഫായി മുന്നോട്ട് പോവാനുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമൊക്കെ എപ്പോഴും കൂടെ വേണം.

ദൈവത്തിന്റെ വലിയൊരു അനുഗ്രഹമാണ്. ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്സറി വരാന്‍ പോകുവാണ്. പരസ്പരം കൊടുക്കാനുള്ള ആനിവേഴ്സറി ഗിഫ്റ്റാണ് ദൈവം തന്നിട്ടുള്ളത്” -ഡിംപിൾ പറഞ്ഞു.

shortlink

Post Your Comments


Back to top button