GeneralLatest NewsNEWSTV Shows

187 ചോദ്യങ്ങളില്‍ 150 എണ്ണവും രണ്ടാം കെട്ടുകാരനെ സ്വീകരിച്ചത് എന്തിനെന്നു? മേഘ്നയും ഭർത്താവും പിരിയാനുള്ള കാരണം!!

എനിക്ക് അവരെ പേഴ്‌സണലി അറിയില്ല. അവരോട് ദേഷ്യം തോന്നേണ്ട കാര്യമെന്താണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴ എന്ന ഹിറ്റ് പരമ്പരയിൽ അമൃതയായി എത്തി ജനപ്രീതി നേടിയ മേഘ്‌നയുടെ കുടുംബ ജീവിതം വിജയമായിരുന്നില്ല. നടി ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയാണ് മേഘ്ന വിവാഹം ചെയ്തത്. എന്നാല്‍ ഒരു വർഷം മാത്രമേ ഈ ദാമ്പത്യത്തിന് ആയുസ് ഉണ്ടായിരുന്നുള്ളൂ. ഇരുവരും വേര്‍പിരിഞ്ഞു.

കഴിഞ്ഞ വര്‍ഷം ഡോണ്‍ രണ്ടാമത് വിവാഹിതനായി. ഡിവൈന്‍ ക്ലാരയാണ് ഡോണിന്റെ ഭാര്യ. ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയിലൂടെ നാത്തൂനെ കുറിച്ച് പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ സ്വന്തമായ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുമായി എത്തിയിരിക്കുകയാണ് ഡിവൈനിപ്പോള്‍. തന്റെ കുടുംബ ജീവിതത്തെക്കുറിച്ചും മേഘ്നയുമായുള്ള പ്രേശ്നങ്ങളെ പറ്റിയുമുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ് ഡിവൈൻ പറയുന്നത്.

read also:ഇനി മദ്യപിക്കരുതെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു! ശശി കലിം​ഗയെക്കുറിച്ച് ഡ്രൈവറുടെ തുറന്നുപറച്ചിൽ

”തനിക്ക് വന്ന 187 ചോദ്യങ്ങളില്‍ 150 എണ്ണവും എന്ത് കൊണ്ടാണ് ഞാന്‍ രണ്ടാമത് വിവാഹം കഴിക്കുന്ന ആളെ തിരഞ്ഞെടുത്തു എന്നതാണ്. ഏറ്റവും കൂടുതല്‍ വന്ന ചോദ്യത്തിന് ഒരുമിച്ച് ഉത്തരം പറയാമെന്നാണ് താന്‍ കരുതുന്നതെന്ന് ഡിവൈന്‍ പറയുന്നു. നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ പ്രത്യേകിച്ച് ഫീലൊന്നും തോന്നാറില്ല. ഒരുവിധം എല്ലാവര്‍ക്കും മറുപടി കൊടുക്കും. അവര്‍ക്കും അഭിപ്രായം പറഞ്ഞിട്ട് പോവാന്‍ അവകാശം ഉണ്ടല്ലോ. വിവാഹത്തിന് മുന്‍പ് പ്രണയം ഉണ്ടായിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. അങ്ങനെ ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാവുമോ? തീര്‍ച്ചയായും എനിക്കും ഉണ്ടായിരുന്നു. പക്ഷേ പൊട്ടി പോയി.

പെട്ടെന്നൊരു ദിവസം വന്ന ആലോചനയില്‍ എടുത്ത തീരുമാനം അല്ല ഇത്. ഒരു മാസത്തോളം എടുത്താണ് ആലോചിച്ചത്. വീട്ടുകാര്‍ക്ക് കാര്യമായ എതിര്‍പ്പ് ഇല്ലായിരുന്നു. എന്റെ ഇഷ്ടം എന്നേ പറഞ്ഞിരുന്നുള്ളു. അമ്മയുടെ വീട്ടില്‍ ഇത് വേണോ എന്ന് ചോദിച്ചിരുന്നു. ഒന്നാം കല്യാണം ആണെങ്കിലും രണ്ടാമത്തേത് ആണെങ്കിലും നമ്മള്‍ അന്വേഷിക്കും. അപ്പോള്‍ അവര്‍ ജെനുവിന്‍ ആണെന്ന് മനസിലായി. അതുകൊണ്ട് ഞാന്‍ ഓക്കെ പറഞ്ഞു.

read also:മണിക്കുട്ടന്റെ ലക്ഷ്യം വേറെ; സ്‌നേഹമില്ലാഞ്ഞിട്ടും പുറകേ നടക്കുന്നത് ഭയങ്കര വിഷമമാണ്; സൂര്യയുടെ മാതാപിതാക്കൾ

മേഘ്‌നയെ പിന്നെ കണ്ടിട്ടുണ്ടോന്നാണ് അടുത്ത ചോദ്യം. മേഘ്‌നയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മേഘ്‌നയോട് എനിക്കെന്തിനാണ് ദേഷ്യം. എനിക്ക് അവരെ പേഴ്‌സണലി അറിയില്ല. അവരോട് ദേഷ്യം തോന്നേണ്ട കാര്യമെന്താണ്. എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ്. വിവാഹശേഷം ആരും അവരെ കണ്ടിട്ടില്ല. മേഘ്‌നയും ഡോണും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് ഒരാള്‍ ചോദിച്ചിരുന്നു. ഞാനെങ്ങനെയാണ് അത് പറയുക. ഞാന്‍ അല്ല അത് പറയേണ്ടത്. അക്കാര്യം പറയുന്നത് പോലും ശരിയല്ല. അത് പറയാന്‍ യാതൊരുവിധ താല്‍പര്യവും എനിക്കില്ല. ആലോചന വരുമ്പോഴാണ് അവര്‍ ഡിവോഴ്‌സ്ഡ് ആയെന്ന് ഞാനും അറിയുന്നത്.

നമ്മള്‍ പെട്ടെന്ന് വിഷമിക്കുന്നത് അദ്ദേഹത്തിന് വേഗം മനസിലാവും. ഒന്ന് മുഖം മാറിയാല്‍ തന്നെ ചോദിക്കും. എന്താ പ്രശ്‌നം, പറയൂ എന്ന്. അതാണ് ഭര്‍ത്താവില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഡോണ്‍ ചേട്ടന് പ്രത്യേകിച്ച് ഒരു എക്‌സ്പ്രഷനും ഇല്ലായിരുന്നു. സത്യം പറഞ്ഞാല്‍ ആ മൊമന്റില്‍ എനിക്ക് വിഷമം വന്നു. പിന്നെ ഡാഡിയോടും മമ്മിയോടും പറയാമെന്ന് പറഞ്ഞു. ഡാഡി എനിക്ക് കണ്‍ഗ്രാറ്റ്‌സ് പറഞ്ഞപ്പോള്‍ മമ്മി കരഞ്ഞ് പോയി. ഡോണ്‍ ചേട്ടനും സന്തോഷമുണ്ട്. പക്ഷേ അതൊന്നും പുറത്ത് കാണിക്കില്ല.” ഡിവൈൻ ക്ലാര പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button