GeneralLatest NewsMollywoodNEWSSocial Media

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ഇസുക്കുട്ടന് ഇന്ന് രണ്ടാം പിറന്നാൾ

പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക് ബോബന് ഇന്ന് രണ്ടാം ജന്മദിനം. പിറന്നാൾ ദിനത്തിൽ മകന്റെ മനോഹരമായൊരു ചിത്രമാണ് പ്രിയ പങ്കുവച്ചിരിക്കുന്നത്. ഇസുക്കുട്ടന്റെ ഫൊട്ടോകൾ ചാക്കോച്ചൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.

14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. മകന്‍ ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന്‍ പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.

അടുത്തിടയിൽ പ്രിയയുടെ പിറന്നാൾ ദിനം ആഘോഷമാക്കിയ ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ആശംസയുമായെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button