GeneralLatest NewsNEWSSocial Media

സെറ്റ് സാരി അണിഞ്ഞ് മുല്ലപ്പൂവും ചൂടി നാടൻ സുന്ദരിയായി നയൻതാര ; വൈറൽ ചിത്രം

നയൻതാരയുടെ വിഷുദിനത്തിലെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്

മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് നയൻതാര. തുടർന്ന് തമിഴിലേക്ക് ചേക്കേറിയ താരം ഇപ്പോൾ ലേഡി സൂപ്പർസ്റ്റാറായി നിരവധി ചിത്രങ്ങളിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ്. നായകന്റെ പിൻബലമില്ലാതെ ഒറ്റയ്‍ക്ക് സിനിമ വിജയിപ്പിക്കാൻ കഴിവുള്ള  നടിയും കൂടിയാണ് നയൻ‌താര. ഇടവേളയ്ക്ക് ശേഷം മലയാളത്തിലും താരം നിരവധി സിനിമകൾ ഇതിനോടകം ചെയ്തു.

ഇപ്പോഴിതാ നയൻതാരയുടെ വിഷുദിനത്തിലെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. തലയിൽ മുല്ലപ്പൂം ചൂടി സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്. എപ്പോഴും പോലെ ഇത്തവണയും സിംപിൾ മേക്കപ്പായിരുന്നു. കൊച്ചിയിലെ തന്റെ ഫ്ലാറ്റിലായിരുന്നു നയൻതാരയുടെ വിഷു ആഘോഷം.

View this post on Instagram

A post shared by nayanthara🔵 (@nayantharaaa)

സാധാരണ വിശേഷ ദിവസങ്ങളിൽ സാധാരണ വിഘ്നേഷ് ശിവനൊപ്പമുളള ചിത്രങ്ങളാണ് നയൻതാര പോസ്റ്റ് ചെയ്യാറുളളത്. ഇത്തവണ ഒറ്റയ്ക്കുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. എന്നാൽ നയൻതാരയ്‌ക്കൊപ്പം വിഘ്‌നേഷും കൊച്ചിയിലെത്തിയതിന്റെ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയയിലൂടെ പ്രചരിച്ചിരുന്നു.

മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായെത്തിയ നിഴലാണ് നയൻതാരയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അപ്പു ഭട്ടതിരിയാണ് സിനിമ സംവിധാനം ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button