BollywoodGeneralLatest NewsNEWSSocial Media

പ്രകാശത്തിൽ തിളങ്ങി പ്രിയങ്ക ചോപ്ര ; വൈറലായി ചിത്രം

പ്രകാശത്തില്‍ ജീവിക്കുന്നുവെന്നാണ് പ്രിയങ്ക ചിത്രത്തിന് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ് സമ്മാനിക്കാനും എപ്പോഴും പ്രിയങ്ക ശ്രമിക്കാറുണ്ട്. പ്രിയങ്ക ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.

പ്രകാശത്തില്‍ ജീവിക്കുന്നുവെന്നാണ് പ്രിയങ്ക ചോപ്ര ചിത്രത്തിന് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

പ്രകാശത്തില്‍ തിളങ്ങിനില്‍ക്കുന്ന പ്രിയങ്ക ചോപ്രയെയാണ് ഫോട്ടോയില്‍ കാണാൻ സാധിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. ജീവിതത്തിന്റെ മനോഹാരിതയെയാണ് പ്രിയങ്ക ചോപ്ര സൂചിപ്പിക്കുന്നത്.

https://www.instagram.com/p/CNskvJVD-Kn/?utm_source=ig_web_copy_link

ഏറ്റവും ഒടുവില്‍ പ്രിയങ്ക ചോപ്രയുടേതായി പ്രദര്‍ശനത്തിന് എത്തിയ ഹിന്ദി ചിത്രം വൈറ്റ് ടൈഗര്‍ ആയിരുന്നു. മെട്രിക്സ് എന്ന ഹോളിവുഡ് ചിത്രമാണ് ഇനി പ്രിയങ്കയുടെ പ്രദർശനത്തിനെത്താനുളളത്.

shortlink

Related Articles

Post Your Comments


Back to top button