GeneralKollywoodLatest NewsNEWS

അമിതാഭ് ബച്ചൻ തമിഴ് സംസാരിക്കുന്നതിന് പിന്നിൽ ‘കക്കാ’ രവി

വില്ലനായും നടനായും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് നിഴൽഗൾ രവി. മലയാളത്തിൽ കക്കാ രവി എന്നാണ് താരം അറിയപ്പെടുന്നത്. തമിഴ്, മലയാളം, തെലുങ്ക് സിനിമാ മേഖലകളിൽ നിന്നുമായി നിരവധി ചിത്രങ്ങളിലായാണ് നടൻ ഇതിനോടകം അഭിനയിച്ചിരിക്കുന്നത്. ‘കക്ക’ എന്ന മലയാള ചിത്രത്തിലൂടെയാണ് നടന് കക്കാ രവി എന്ന പേര് ലഭിച്ചത്.

ഇപ്പോഴിതാ അധികം ആർക്കും അറിയാത്ത വിവരമാണ് കക്കാ രവിയെക്കുറിച്ച് വരുന്നത്. ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചനും തമ്മിൽ രവിയ്ക്ക് അഭേദ്യമായ ഒരു ബന്ധമുണ്ട്. ഘനഗാംഭീര്യ ശബ്ദത്തിനുടമയായ അമിതാഭ് ബച്ചന് തമിഴിൽ ശബ്ദം കൊടുക്കുന്നത് രവിയാണ്.

2005ൽ ജനശ്രദ്ധ നേടിയ കോൻ ബനേഗര ക്രോർപതി എന്ന ഗെയിംഷോ തമിഴ് ടി.വി.യിൽ എത്തിയപ്പോൾ ഹിന്ദിയിലുള്ള സംഭാഷണങ്ങൾ നൽകിയത് രവിയാണ്. ക്രോർപതിക്ക്‌ തമിഴിൽ ജനപ്രീതി ഏറാൻ കാരണം കക്കാ രവിയുടെ ശബ്ദം കൂടിയാണ്.

2018ൽ ‘തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ’ എന്ന സിനിമയുടെ തമിഴിൽ ബച്ചന്റെ ശബ്ദമായതു കക്കാ രവിയാണ്. ‘സെയ് രാ നരസിംഹ റെഡ്ഢി’ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ഗോസായി വെങ്കണ്ണാ എന്ന ബച്ചന്റെ അതിഥി കഥാപാത്രത്തിന് ശബ്ദമേകിയതും കക്കാ രവി തന്നെ.
റഹ്മാൻ (പുതു പുതു‌ അർഥങ്ങൾ 1989), നാനാ പടേക്കർ (ബൊമ്മലാട്ടം, 2008), മിഥുൻ ചക്രവർത്തി (യാഗവരായിനം നാ കാക്ക, 2015), അനന്ത നാഗ് (കെ.ജി.എഫ്. ചാപ്റ്റർ 1, 2018), ബൊമൻ ഇറാനി (കാപ്പാൻ, 2019), ജാക്കി ഷ്‌റോഫ് (ബിഗിൽ, 2019), നാവിദ് നെഗാഹാൻ (അലാദിൻ, 2019) തുടങ്ങിയ അഭിനേതാക്കൾക്കാണ് രവി ശബ്ദമേകിയത്.

shortlink

Related Articles

Post Your Comments


Back to top button