GeneralLatest NewsNEWSTV Shows

ടാറ്റു കാണുന്ന വിധത്തിലുള്ള വസ്ത്രം; നടി സാധികയ്ക്ക് നേരെ വിമർശനം

ടാറ്റൂ പതിപ്പിക്കുന്നതിന്റെ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം പങ്കുവച്ചത് ശ്രദ്ധനേടി

സിനിമ ടെലിവിഷൻ രംഗത്ത് ഏറെ സജീവമായ താരമാണ് സാധിക. താരത്തിന്റെ ഫോട്ടോഷൂട്ടുകളില്‍ പലതും വിമർശനങ്ങൾക്ക് ഇരയായിട്ടുണ്ട്. അടുത്തിടെ പുതിയ ടാറ്റൂ പതിപ്പിക്കുന്നതിന്റെ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ താരം പങ്കുവച്ചത് ശ്രദ്ധനേടിയിരുന്നു.

ഇപ്പോള്‍ സാധിക പങ്കുവെച്ച ഒരു പോസ്റ്റും അതിനു ലഭിക്കുന്ന കമന്റുകളും ആണ് സോഷ്യല്‍ മീഡിയയിലെ ചർച്ച. ”അയ്യോ കിളി പോയല്ലോ” എന്ന കുറിപ്പോടെ മുഖത്ത് പല ഭാവങ്ങളും വരുത്തുന്ന ചിത്രം ആണ് സാധിക തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിനു മോശം കമന്റുകളുമായി സദാചാര ആങ്ങളമാർ എത്തി.

read also:പെണ്ണിന് പെണ്ണിനെയും ആണിനെയും പറയാം, എന്ത് കൊണ്ട് ആണിന് പെണ്ണിനെ പറഞ്ഞു കൂടാ? ഷോയിൽ നടക്കുന്നത് വെളിപ്പെടുത്തി മിഷേൽ

‘എന്തൊരു അവസ്ഥ ആണിത് ടാറ്റു അടിക്കണം അത് എല്ലാവരും കാണുന്ന ടൈപ്പ് ഡ്രസ്സ്‌ ഇടണം’ എന്ന് ഒരാള്‍ കമെന്റ് ചെയ്തപ്പോള്‍ ‘ചെസ്റ്റിലെ ടാറ്റു കാണിക്കാന്‍ മാക്സിമം ശ്രമിക്കുന്നുണ്ടല്ലോ’ എന്നാണ് മറ്റൊരാള്‍ നല്‍കിയ കമെന്റ്. ഈ വിമർശനങ്ങൾക്കു മറുപടിയും സാധിക നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button