GeneralLatest NewsNEWSTV Shows

മണിക്കുട്ടന്റെ ലക്ഷ്യം വേറെ; സ്‌നേഹമില്ലാഞ്ഞിട്ടും പുറകേ നടക്കുന്നത് ഭയങ്കര വിഷമമാണ്; സൂര്യയുടെ മാതാപിതാക്കൾ

താല്‍പര്യമില്ലെന്ന് അവന്‍ പറഞ്ഞാല്‍ പിന്നെ അവള്‍ പുറകേ നടക്കില്ല. അതെനിക്ക് ഉറപ്പാണ്.

ആരാധകർ ഏറെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം സൂര്യ – മണിക്കുട്ടൻ പ്രണയമാണ്. മണിക്കുട്ടനോട് ഇഷ്ടമാണെന്ന് സൂര്യ പലവട്ടം പറഞ്ഞുകഴിഞ്ഞു. എന്നാല്‍ തനിക്കിഷ്ടമല്ലെന്ന നിലപാടില്‍ തന്നെയാണ് മണിക്കുട്ടന്‍. എന്നാൽ ക്യാമറയ്ക്ക് മുന്നില്‍ സൂര്യ കരഞ്ഞോണ്ട് വരുന്നത് മകന് നാണക്കേട് ഉണ്ടാക്കുമെന്നും, മകനോടുള്ള സൂര്യയുടെ പ്രണയം തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും മണികുട്ടന്റെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ സൂര്യയോട് തനിക്ക് ഇഷ്ടമല്ലെന്നുള്ള കാര്യം മണിക്കുട്ടൻ തുറന്നു അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് സൂര്യയുടെ അച്ഛനും അമ്മയും പറയുന്നു. മകളെ ബിഗ് ബോസില്‍ കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയത് ഈ പ്രണയമാണെന്നും .കാര്യങ്ങള്‍ തുറന്ന് പറയാന്‍ സ്വാതന്ത്ര്യം ഉണ്ടായിട്ടും അത് പറയാത്തത് സൂര്യയുടെ ഇമേജിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും അച്ഛനും അമ്മയും പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മകളെ കുറിച്ചും ബിഗ് ബോസിലെ ഗെയിം തന്ത്രങ്ങളെ കുറിച്ചും സൂര്യയുടെ മാതാപിതാക്കള്‍ പ്രതികരിച്ചത്.

read also:മാറിടം മറയ്ക്കാൻ കണികൊന്നപ്പൂവ്, പൂവിന്റെ വിശുദ്ധി നശിപ്പിക്കുന്നു; സോഷ്യൽ മീഡിയയിൽ വിമർശനം
‘ആകെ കൂടി ഉള്ളൊരു മോളാണ്. അവളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. ചില ദിവസങ്ങളില്‍ ബിഗ് ബോസ് കണ്ട് കരയാറുണ്ടെന്ന് സൂര്യയുടെ അമ്മ പറയുന്നു. ലാലേട്ടന്‍ വരുമ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടാവും. സൂര്യ സ്മാര്‍ട്ട് അല്ല, കഴിവില്ല എന്നൊക്കെ പറഞ്ഞ് ഭാഗ്യലക്ഷ്മി മാനസികമായി തളര്‍ത്തിയതായി എനിക്ക് തോന്നിയിരുന്നതായി സൂര്യയുടെ അച്ഛനും സൂചിപ്പിച്ചു. നമ്മളെ കുറിച്ച് ഒരേ കാര്യം പത്ത് പ്രാവിശ്യം പറയുമ്പോള്‍ നമ്മള്‍ തന്നെ അങ്ങനെയാണെന്ന് സ്വാഭാവികമായി ചിന്തിക്കും. അതുപോലെ സ്മാര്‍ട്ട് അല്ലെന്ന് പറഞ്ഞതോടെ സൂര്യയുടെ ഉള്ളിലും അതുപോലെ തോന്നിയിട്ടുണ്ടാവും. ഇപ്പോള്‍ ഞാന്‍ ആക്ടീവ് ആയോന്ന് ഓരോരുത്തരോടും പോയി ചോദിക്കാറുണ്ട്.

അവിടെ ചെന്നപ്പോള്‍ അവള്‍ക്ക് മണിക്കുട്ടനോട് താല്‍പര്യം തോന്നിയിരിക്കാം. മനുഷ്യനാണ്, അതുകൊണ്ട് പറയാന്‍ പറ്റില്ല. ആര്‍ക്കും ആരോടും സ്‌നേഹം തോന്നാം. മണിക്കുട്ടന് ഇങ്ങോട്ട് ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക് എനിക്ക് മോളോട് ദേഷ്യം തോന്നിയെന്നത് ശരിയാണ്. മണിക്കുട്ടന് കൂടി സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ആ വിഷമം വരില്ല. ഇതവന് സ്‌നേഹമില്ലാഞ്ഞിട്ടും അവള്‍ പുറകേ നടക്കുന്നത് ഞങ്ങള്‍ക്ക് ഭയങ്കര വിഷമമാണ്. അവന് അവളോട് തുറന്ന് പറയാനുള്ള വോയിസ് ഉണ്ട്. അവന്‍ ക്യാപ്റ്റനാണ്. എന്ത് വേണമെങ്കിലും സംസാരിക്കാം. മാറി നില്‍ക്കേണ്ട കാര്യമില്ല.

സൂര്യ നീ എന്റെ പുറകേ നടക്കരുത്. ഞാന്‍ സിനിമയും കൊണ്ട് ജീവിക്കുന്നതാണ്. എന്റെ ഇമേജിനെ അത് ബാധിക്കും എന്ന് അവന് നേരിട്ട് മോളോട് പറയാമായിരുന്നു. അതിന് ശ്രമിക്കാതെ അനൂപിനോടും നോബിയോടുമൊക്കെ പറഞ്ഞു. അതും ഞങ്ങളെ വേദനിപ്പിച്ചതാണ്. അവളോട് പറയാന്‍ സ്വാതന്ത്ര്യം ഉള്ളപ്പോള്‍ മറ്റുള്ളവരോട് ഇതേ കുറിച്ച് പറഞ്ഞ് സൂര്യയുടെ ഇമേജ് തകര്‍ക്കാനാണ് നോക്കിയത്. നേരിട്ട് സംസാരിച്ച് തീര്‍ക്കാവുന്ന കാര്യമല്ലേ ഉള്ളു. അത് അവിടെയും ഇവിടെയും പോയി ഇരുന്ന് സംസാരിക്കേണ്ടതില്ലായിരുന്നു. താല്‍പര്യമില്ലെന്ന് അവന്‍ പറഞ്ഞാല്‍ പിന്നെ അവള്‍ പുറകേ നടക്കില്ല. അതെനിക്ക് ഉറപ്പാണ്. സൂര്യ അതൊന്നും അറിയുന്നില്ല. അവളോട് പറഞ്ഞാല്‍ അല്ലേ മനസിലാകൂ.” അവർ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button