CinemaGeneralLatest NewsMollywoodNEWSSocial MediaTrailersVideos

‘1921 പുഴ മുതൽ പുഴ വരെ’ ട്രെയിലറിന് കൂടുതലും ഡിസ്‌ലൈക്സ് ; അലി അക്ബറിനു നേരെ വിമർശനം

പൊതു ജനങ്ങളിൽ നിന്നും പണം സ്വീകരിച്ചാണ് അലി അക്ബർ ചിത്രം സംവിധാനം ചെയ്യുന്നത്

അലി അക്ബർ സംവിധാനം ചെയ്യുന്ന ‘1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ’ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ ട്രെയിലറിന് നേരെ വലിയ തോതിൽ വിമർശനങ്ങൾ ഉയരുകയാണ്. കൂടുതലും ഡിസ്‌ലൈക്സ് ആണ് ട്രെയിലറിനു ലഭിക്കുന്നത്. 70 ലക്ഷം മുടക്കിയ ചിത്രത്തിന്റെ മികവില്ലെന്നാണ് പ്രധാനവിമർശനം.

ചിത്രത്തിൽ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലെത്തുന്നത്. ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൊതു ജനങ്ങളിൽ നിന്നും പണം സ്വീകരിച്ചാണ് അലി അക്ബർ ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതുവരെ 1,17,42859 രൂപ പിരിച്ചു ലഭിച്ചെന്നും 30,76530 രൂപ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണം 60 ശതമാനം പൂർത്തിയായിട്ടുണ്ട്. വയനാട് ആണ് പ്രധാന ലൊക്കേഷൻ.

 

shortlink

Related Articles

Post Your Comments


Back to top button